വെള്ളോറ: കാര്യപ്പള്ളിയിലെ കെ.കെ. ചന്ദ്രശേഖരൻ നായർ (85) നിര്യാതനായി. ഭാര്യ: പാലങ്ങാടൻ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: കെ.സി. സുരേഷ് കുമാർ, കെ.സി. സുനിൽ കുമാർ (ബിസിനസ്, പയ്യന്നൂർ ജേസീസ് മുൻ പ്രസിഡന്റ്), സിന്ധു, സുഭാഷ് (അധ്യാപകൻ കണ്ണൂർ ഗവ. പോളി ടെക്നിക് കോളജ്), സജീഷ് (അധ്യാപകൻ കണ്ടങ്കാളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
മരുമക്കൾ: പി.വി. പ്രേമവല്ലി (എരമം കുറ്റൂർ ഗ്രാമപഞ്ചായത്തംഗം), വി.വി. ഷൈജ (തൃക്കരിപ്പൂർ), കെ.എം. വേണുഗോപാൽ (ഓഫിസ് ക്ലർക്ക്, മധൂർ അമ്പലം), എ.ആർ. സിമി (അധ്യാപിക രാവണീശ്വരം ഹയർ സെക്കൻഡറി സ്കൂൾ), കെ. സരിക (ഡി.ഡി ഓഫിസ്, കണ്ണൂർ). സഹോദരങ്ങൾ: പരേതരായ കെ.കെ. കരുണാകരൻ നായർ, ഗംഗാധരൻ നായർ, ഗൗരിയമ്മ, പ്രഭാകരൻ നായർ. സംസ്കാരം വ്യാഴാഴ്ച 10ന് വെള്ളോറ പൊതുശ്മശാനത്തിൽ.