പിണറായി: കിഴക്കും ഭാഗം മഠത്തിൽ വീട്ടിൽ പി.സി. വിശ്വനാഥൻ (57) നിര്യാതനായി. ഡൽഹി എൻ.ടി.പി.സിയിൽ ലീഗൽ വിഭാഗം ജനറൽ മാനേജറാണ്. തലശ്ശേരി ബാറിൽ അഭിഭാഷകനായിരുന്നു. പിണറായിയിലെ പരേതനായ റിട്ട. വില്ലേജ് ഓഫിസർ എ. ശങ്കരൻ നായരുടെയും പി.സി. ജാനകി അമ്മയുടെയും മകനാണ്.
ഭാര്യ: ഷീബ (ടി.സി.എസ്, ഡൽഹി). മകൻ: അഭിരാം (ബി.ടെക് വിദ്യാർഥി). സഹോദരങ്ങൾ: തങ്കലക്ഷ്മി, പി.സി. രത്നാകരൻ (റിട്ട. മാനേജർ, എസ്.സി, എസ്.ടി ഡവലപ്മെന്റ് കോർപറേഷൻ, കണ്ണൂർ), രാജീവൻ (വിമുക്ത ഭടൻ), രാജേന്ദ്രൻ (ബി.എസ്.എഫ്), പരേതനായ പി.സി. ജയചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ). വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 11വരെ മനേക്കര കൃഷി ഭവനടുത്ത സഹോദരന്റെ വീട്ടിലും തുടർന്ന് ഉച്ചക്ക് 12 വരെ പിണറായിയിലെ തറവാട്ട് വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വെക്കും. സംസ്കാരം 12ന് തറവാട്ട് വളപ്പിൽ.