നീലേശ്വരം: കിനാനൂർ ജി.എൽ.പി.എസ്, ബാനം ജി.എൽ.പി.എസ്, ചെരണത്തല ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായിരുന്ന ചായ്യോത്തെ ടി. ദാമോദരൻ (88) നിര്യാതനായി. സി.പി.എം കിനാനൂർ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.ടി.എ സബ് ജില്ല പ്രസിഡന്റ്, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം, ചായ്യോത്ത് ക്ഷീരോൽപാദക സംഘം പ്രസിഡന്റ്, എൻ.ജി സ്മാരക കലാവേദി സ്ഥാപക പ്രസിഡന്റ്, ചായ്യോത്ത് ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ്, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പഴയകാല നാടക പ്രവർത്തകനാണ്. പരേതനായ കോട്ടയിൽ കോരന്റെയും തായത്ത് കുഞ്ഞിമാണിക്കത്തിന്റെയും മകനാണ്. ഭാര്യ: എൻ.കെ. വസന്ത കുമാരി (റിട്ട. പ്രധാനാധ്യാപിക, ജി.എൽ.പി.എസ് കീഴ്മാല). മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: മോഹനൻ (ചായ്യോത്ത്), വത്സൻ (ചൂട്ടുവം), സുജിത (വടക്കേ പുലിയന്നൂർ). സഹോദരങ്ങൾ: അപ്പൂട്ടി മാസ്റ്റർ (പാലക്കാട്ട്), ജാനകി (തുരുത്തി), പ്രഭാകരൻ (ചായ്യോത്ത്), പരേതരായ കാർത്യായനി, ബാലകൃഷ്ണൻ, ഗംഗാധരൻ.