Obituary
ചാലക്കുടി: കാതിക്കുടം എളാട്ട് അപ്പു (95) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ലത, രാധാകൃഷ്ണൻ, ദേവൻ, ശ്രീനിവാസൻ, മഞ്ജുഹാസൻ. മരുമക്കൾ: ഷൈലൻ, ഗീത, ശോഭ, ധന്യ, ചിത്ര.
മാനന്തവാടി: കമ്മന കാവനാൽ കെ.ജെ. ജോസഫ് (71) നിര്യാതനായി. കമ്മനയിലെ റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: അൽഫോൻസ. മകൻ: മെൻവിൻ ജോസഫ്. (ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ, ബംഗളൂരു). മരുമകൾ: ഹണി ജോസഫ് (കേണൽ മിലിട്ടറി മെഡിക്കൽ കോർ, ലഖ്നോ). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കമ്മന ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.
വടക്കേക്കാട്: വൈലത്തൂർ നായരങ്ങാടി പരേതനായ മേപ്പാട്ട് അബൂബക്കർ ഹാജിയുടെ മകൻ തളികശ്ശേരി ഉമർ (70) നിര്യാതനായി. ദീർഘകാലം ഖത്തർ പ്രതിരോധ വകുപ്പ് ജോലിക്കാരനായിരുന്നു. ജമാഅത്തെ ഇസ്ലാമി വടക്കേക്കാട് ഏരിയ സമിതി അംഗം, ഇസ്ലാമിക് സർവിസ് ട്രസ്റ്റ് അംഗം, നായരങ്ങാടി മസ്ജിദ് തഖ്വ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ. മക്കൾ: സബീല, സമീറ, സാബിർ (അബൂദബി). മരുമക്കൾ: ഷിഹാബുദ്ദീൻ (ഖത്തർ), സുറൂർ (സൗദി), ഡോ. ഫാത്തിമ അമൽ.
മാനന്തവാടി: ആദ്യകാല ഇലക്ട്രീഷ്യൻ എരുമത്തെരുവ് പാലിക്കണ്ടി പി.കെ. സുധാകരൻ (77) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ഷിനോജ് (ചുമട്ട് തൊഴിലാളി, മാനന്തവാടി), ഷിബിൻ, ഷിബിന, മരുമകൻ: ബൈജു.
മാള: സി.പി.എം നേതാവും തൃശൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.കെ. ഡേവീസിന്റെ ഭാര്യ ആനി (66) നിര്യാതയായി. കുഴൂർ കുണ്ടൂർ പാറശ്ശേരി ആലിമറ്റം കുടുംബാംഗമാണ്. മക്കൾ: ഡാർവിൻ (സൗദി), ഫ്ലെമിൻ (പൊയ്യ സർവിസ് സഹകരണ ബാങ്ക്). മരുമകൾ: റെനി ഡാർവിൻ. സംസ്കാരം വെള്ളിയാഴ്ച പൊയ്യ സെന്റ് അഫ്രേൻ പള്ളി സെമിത്തേരിയിൽ.
മാനന്തവാടി: കമ്മന കാവണക്കുന്ന് ഇലവുങ്കൽ ജോൺ (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ദീപ, നീപ, നിത. മരുമക്കൾ: ഷിബു, ബൈജു, ജിനീഷ്.
കേരളശ്ശേരി: കുണ്ടളശ്ശേരി പട്ടത്തുവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: സുരേഷ്, സുധ, സുനിൽകുമാർ (മസ്കറ്റ്). മരുമക്കൾ: സുഷമ, മണികണ്ഠൻ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.
കോങ്ങാട്: കൊഴപ്പത്തൊടി വീട്ടിൽ അമ്മു (84) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാജൻ, രാമചന്ദ്രൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: പാർവതി, സുശീല, ജാനകി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കോട്ടായി: റിട്ട. എയർഫോഴ്സ് ലഫ്റ്റനന്റ് കോട്ടായി ‘പ്രതിഭ’യിൽ സൂര്യനാരായണൻ (83) നിര്യാതനായി. ഭാര്യ: കമലസൂര്യൻ. മക്കൾ: പ്രമീള, പ്രതിഭ. മരുമക്കൾ: കൃഷ്ണകുമാർ. രാജേന്ദ്രകുമാർ.
കുമരനല്ലൂർ: പടിഞ്ഞാറങ്ങാടി പള്ളിക്കു സമീപം കോമത്ത് അബ്ദുൽ ഖാദർ എന്ന കുഞ്ഞു (69)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, ഫരീദ, ഫർഹാന, അഹമ്മദ്. മരുമക്കൾ: ഷറഫുദ്ദീൻ, നൗഷാദ്, തസ്നി.
പത്തിരിപ്പാല: മണ്ണൂർ ചിങ്ങച്ചം വീട്ടിൽ പരേതനായ രവീന്ദ്രമേനോന്റെയും എടത്തളവീട്ടിൽ പരേതയായ മീനാക്ഷി അമ്മയുടെയും മകൻ എടത്തള ഗോപിനാഥൻ (56) നിര്യാതനായി. ഭാര്യ: കോരപ്പത്ത് ശൈലജ. മക്കൾ: രജിത, രഞ്ജിത്ത്. മരുമകൻ: വിഷ്ണു മുണ്ടേക്കോട്ട്. സഹോദരങ്ങൾ; ശശികുമാർ, പരേതയായ ഗീത.
അകത്തേതറ: അംഗവൽ പറമ്പ് കാജാ മൊയ്തീന്റെ ഭാര്യ താഹിറ (56) നിര്യാതയായി. മക്കൾ: ഷഫ്ന, അൻസൽ (ദുബൈ). മരുമകൻ: മുനവർ അലി. സഹോദരങ്ങൾ: മൂസക്കുട്ടി മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, ആമിനക്കുട്ടി, സാറാമ്മ ടീച്ചർ, ഐഷ ടീച്ചർ, ജമീല, പരേതയായ പാത്തു മുത്തു ടീച്ചർ. ഖബറടക്കം വെള്ളിയാഴ്ച പുത്തംപള്ളി ഖബർസ്ഥാനിൽ.