പാലത്ത്: നവീന വായനശാല ആൻഡ് ലൈബ്രറി ദീർഘകാല സെക്രട്ടറിയും റിട്ട. ടൗൺ പ്ലാനിങ് ഡിപ്പാർട്മെന്റ് ജീവനക്കാരനുമായ കൊല്ലരുകണ്ടിയിൽ ബാപ്പുക്കുട്ടി (80) നിര്യാതനായി. പ്രദേശത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും പലത്ത് മേൽകടം വെള്ളി അയ്യപ്പ ക്ഷേത്രം, ശിവവിഷ്ണു ക്ഷേത്രം, നവീന സീനിയർ സിറ്റിസൺ ഫോറം, കെ.എസ്.എസ്.പി.യു ചേളന്നൂർ യൂനിറ്റ് മുൻ ഭാരവാഹിയുമായിരുന്നു.
ഭാര്യ: വിമല (പടനിലം). മക്കൾ: ബബിൽ (ഇഖ്റ ഹോസ്പിറ്റൽ), ബബിത. മരുമക്കൾ: മനോജ് കുമാർ(കുന്ദമംഗലം), അഞ്ജന (ലൈഫ് കോച്ച് ആൻഡ് മെന്റർ). സഹോദരങ്ങൾ: ദേവി, ലക്ഷ്മി, സരോജിനി, പരേതരായ സദാനന്ദൻ, നാരായണി, മാധവി, കല്യാണി. സഞ്ചയനം വ്യാഴാഴ്ച.