തൃശൂര്‍: എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗവും തൃശൂര്‍ താലൂക്ക് യൂനിയന്‍ മുന്‍ പ്രസിഡന്റും മെട്രോപൊളിറ്റന്‍ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ചെമ്പുക്കാവ് ശ്രീലക്ഷ്മിയില്‍ ഡോ. കെ.എസ്. പിള്ള (കെ. ശ്രീധരന്‍പിള്ള- 84) നിര്യാതനായി. ആരോഗ്യവകുപ്പില്‍ അഡീഷനല്‍ ഡയറക്ടറായാണ് വിരമിച്ചത്. തൃശൂര്‍ ഡി.എം.ഒയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള ഓര്‍ത്തോപീഡിയാക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്, ഐ.എം.എ തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ്, സ്പോര്‍ട്സ് കൗണ്‍സില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ്, പബ്ലിക് ലൈബ്രറി കൗൺസിൽ ഭരണസമിതി അംഗം തുടങ്ങി ഒട്ടേറെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. എന്‍. വിജയലക്ഷ്മി (ജില്ല ആശുപത്രി റിട്ട. ഇ.എന്‍.ടി സ്പെഷലിസ്റ്റ്). മക്കള്‍: ഡോ. ഗോപാല്‍ എസ്. പിള്ള (അമൃത ആശുപത്രി, കൊച്ചി), ഡോ. ലക്ഷ്മി ദീപേന്ദ്രന്‍ (എച്ച്.എല്‍.എല്‍ തിരുവനന്തപുരം).
മരുമക്കള്‍: ഡോ. സരിത് വി. നായര്‍ (ഗവ. മെഡിക്കല്‍ കോളജ്, കളമശ്ശേരി), ഡോ. ദീപേന്ദ്രന്‍ (ഐ.എസ്.ആര്.ഒ ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍.