കൊട്ടാരക്കര: അന്തരിച്ച പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജനത്തിെൻറയും നിയമസഭ മുൻ സ്പീക്കർ ഡി. ദാമോദരൻ പോറ്റിയുടെയും സഹോദരൻ കോട്ടവട്ടം ശ്രീരംഗത്തു മഠത്തിൽ ഡി. ശ്രീധരൻപോറ്റി (98) നിര്യാതനായി. കോട്ടവട്ടം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വസുമതി അന്തർജനം. മക്കൾ: വത്സല (അമേരിക്ക), പരേതയായ ഗീതാ ഹിരണ്യൻ (കവയിത്രി), അജിത (ബംഗളൂരു), ശ്രീകുമാർ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), പ്രവീൺ (അഡ്വക്കറ്റ്, കൊല്ലം). മരുമക്കൾ: ഡോ. വിക്രമൻ (അമേരിക്ക), ഹിരണ്യൻ (റിട്ട. പ്രഫസർ), പരേതനായ ശ്രീകുമാർ (മേജർ), ഡി.രാജേശ്വരി (ഹൈസ്കൂൾ, കോട്ടവട്ടം), ഉഷാ പ്രവീൺ (കെ.എസ്.ഇ.ബി, കൊല്ലം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന്.