Obituary
അമരവിള: ആർ.സി തെരുവ് ചാലിയക്കുടിവിളാകം പുരയിടത്തിൽ സാബു അലക്സാണ്ടർ (49) അർമീനിയയിൽ നിര്യാതനായി. ഭാര്യ: എം. പ്രീജ. മക്കൾ: എസ്.പി. അന്ന, എസ്. ആൽവിൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അമരവിള വിശുദ്ധ അന്തോണീസ് ദേവാലയ സെമിത്തേരിയിൽ.
വർക്കല: ചെമ്മരുതി തോക്കാട് ഷാൻ നിവാസിൽ കെ. പുരുഷോത്തമൻ (83) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ഷാൻ, ഷാരി. മരുമകൻ: എൻ.എസ്. ജോഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
പാലോട്: പെരിങ്ങമ്മല പാപ്പനംകോട് പള്ളിക്കുന്ന് രതീഷ് ഭവനിൽ കമലമ്മ (82) നിര്യാതയായി. മക്കൾ: വിജയകുമാരി, രാജേന്ദ്രൻ. മരുമകൻ: ജോർജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
പള്ളിച്ചൽ: പുന്നമൂട് ശിവപാദത്തിൽ പരേതനായ ആർ.കെ. ദയാനന്ദപ്പണിക്കരുടെ ഭാര്യ കെ. പത്മാക്ഷി (85-റിട്ട. ഹെൽത്ത് സർവിസ്) നിര്യാതയായി. മക്കൾ: പത്മലാൽ, പത്മദയാൽ, പത്മകുമാർ. മരുമക്കൾ: ഫിലീറ്റ, അനിൽകുമാർ സായി, അമ്പിളി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: വെടിവെച്ചാൻ കോവിൽ പൂങ്കോട് നിത്യാ സദനത്തിൽ റിട്ട. സംസ്കൃത കോളജ് പ്രിൻസിപ്പൽ ബി. സതീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശ്രീജയകുമാരി. മക്കൾ: സജീവ് (സൂപ്രണ്ട്, സെൻട്രൽ ജയിൽ വിയ്യൂർ), സജിത. മരുമക്കൾ: ഒ.പി. നിമ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
നെയ്യാറ്റിന്‍കര: പൂഴിക്കുന്ന് ഇന്ദിരാ മന്ദിരത്തില്‍ സനാതനന് (93-അപ്പു പണിക്കര്‍) നിര്യാതനായി. ഭാര്യ: ആനന്ദം (റിട്ട. ഹെല്‍ത്ത്). മകന്: സനല്‍കുമാര്‍ (വി.എസ്.എസ്.സി). മരുമകള്‍: ഷീന (എച്ച്.എസ്.എസ്.ടി, കോഴിക്കോട്). സംസ്കാരം 29ന് രാവിലെ 9.30ന് സ്വവസതിയില്‍. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: അരുവിക്കര മൈലം ജി.വി രാജ സ്കൂളിന് സമീപം ലക്ഷ്മി ഭവനിൽ പരേതനായ ശിവരാജന്റെ ഭാര്യ പ്രേമകുമാരി (68) നിര്യാതയായി. മകൾ: ഷീബ. മരുമകൻ: ടി.പി. സതീശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10ന്.
കിളിമാനൂർ: നഗരൂർ, വെള്ളംകൊള്ളി ഗേറ്റ്മുക്ക് അത്തത്തിൽ സരസമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മകൻ: പരേതനായ ഗോപിനാഥൻ. മരുമകൾ: ലീല. സഞ്ചയനം ഞായാറാഴ്ച രാവിലെ 8.30ന്.
വർക്കല: പുത്തൻചന്ത ചരുവിള വീട്ടിൽ അശോകൻ (65) നിര്യാതനായി. ഭാര്യ: അൻസ. മക്കൾ: അതുല്യ, അഖില. മരുമക്കൾ: പ്രകാശ്,അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: വഞ്ചിയൂർ കട്ടപ്പറമ്പ് ശ്രീശൈലത്തിൽ സി. രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: കവിത (കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ), രജിത, സബിത, രതീഷ്. മരുമക്കൾ: പരേതനായ അശോകൻ,സന്തോഷ്, പ്രകാശ്, പ്രസന്ന സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടരക്ക്.
വർക്കല: വെൺകുളം ഇടത്തറവിള തുളസിമന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ(71) നിര്യാതയായി. മക്കൾ: തുളസീഭായി, മുരളീധരൻ നായർ (ദുബൈ), വിജി. മരുമക്കൾ: വേണുഗോപാലൻ നായർ, വൃന്ദ, നന്ദകുമാർ. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ എട്ടിന്.
വെഞ്ഞാറമൂട്: വാമനപുരം കരുവയല്‍ കരിമ്പുവിളയില്‍ എസ്. പ്രസാദ് (48)നിര്യാതനായി. ഭാര്യ: ഡി. ദിവ്യാദാസ്. മക്കള്‍: പ്രണവ്, പ്രജോദ്.