Obituary
പള്ളിച്ചൽ: വെങ്ങാനൂർ തെരുവ് വാറുവിളാകത്ത് വീട് രേവതിയിൽ ബിജു ബി (42) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അനശ്വർ. ആർദ്ര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
ആനാവൂർ: രാധിക ഭവനിൽ ശ്യാമളകുമാരി. ടി (70) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ നായർ.പി (റിട്ട. എഫ്.സി.ഐ). മക്കൾ: രാധിക, രാജീവൻ (അധ്യാപകൻ ഗവ: ഹയർ സെക്കൻഡറി സ്കൂൾ, ആനാവൂർ). മരുമക്കൾ: സന്തോഷ് കുമാർ (റിട്ട. സിവിൽ സപ്ലൈസ് വകുപ്പ്), രാധിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: മണമ്പൂർ ആഴാംകോണം ശ്രീവിലാസിൽ എം.എസ്. വേണുഗോപാൽ (68) നിര്യാതനായി. ഭാര്യ: ആർ. ശ്രീകുമാരി (റിട്ട. ജൂനിയർ സൂപ്രണ്ട്. ആരോഗ്യ വകുപ്പ്). മക്കൾ: പാർവതി (കെ.എസ്.എഫ്.ഇ, കുറ്റ്യാടി, കോഴിക്കോട്), ഹരി (അഡ്വ.ആറ്റിങ്ങൽ കോടതി). മരുമകൻ. എം. ജിഗ്നേഷ് (എൻജിനീയറിങ് കോളജ്, പത്തനാപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം 10ന് രാവിലെ എട്ടിന്.
പാലോട്: ആലംപാറ അനിൽ ഭവനിൽ പരേതനായ നൃപ വല്ലഭന്റെയും ഓമനയുടെയും മകൻ അനിൽ (49) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ അജിത്കുമാർ, അജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: നാവായിക്കുളം പന്തുവിള വീട്ടിൽ പരേതനായ രാഘവന് പിള്ളയുടെ ഭാര്യ പി. സരസ്വതിയമ്മ (84) നിര്യാതയായി. മക്കൾ : പ്രഭാകുമാരി, ഷിഫ, നിഷ. മരുമക്കൾ: ശിവൻപിള്ള, ജോയി കുമാർ, സുന്ദരേശൻ (കുഞ്ഞുമോൻ).
വലിയതുറ: സോണിയ കോട്ടേജിൽ ടി.സി 71/437ൽ മേരിവർഗീസ് (87) നിര്യാതയായി. മകൻ: മൈക്കിൾ (ഫിഷറീസ് വകുപ്പ്). മരുമകൾ: ക്രിസ്റ്റീന. പ്രാർഥന ബുധനാഴ്ച രാവിലെ 11ന് വലിയതുറ സെന്റ് ആന്റണീസ് ഫെറോന പള്ളിയിൽ.
കുലശേഖരം: തിരുനന്തിക്കര ശിവൻകോവിൽ തെരുവിൽ മുരുകൻ ഇല്ലത്തിൽ പി. മുരുകൻ (67- തിരുനന്തിക്കര എം.എസ് റബേഴ്സ്) അന്തരിച്ചു. ഭാര്യ: ഓമന കുമാരി. മക്കൾ: സുദർശൻ, മനേഷ് കുമാർ, സത്യ, സബിത. മരുമക്കൾ: ആഷിക, നിവേദ, വിനോദ് കുമാർ, ശബരീഷ്. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് മൂന്നിന്.
വെഞ്ഞാറമൂട്: വാവുകോണം കീഴെമുണ്ട പ്ലാവിള വീട്ടില്‍ പരേതനായ രത്നാകരന്റെ ഭാര്യ പ്രസന്നകുമാരി.കെ (53) നിര്യാതയായി. മകള്‍: തംബുരു. മരുമകന്: സന്തോഷ് കുമാര്‍.
പാലോട്: നന്ദിയോട് മണ്ണാറുകുന്ന് സാജുഭവനിൽ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. മക്കൾ: സാജു (കേരള ബാങ്ക് അക്കൗണ്ടന്റ് തൊളിക്കോട് ബ്രാഞ്ച്, കോൺഗ്രസ് കുറുപുഴ മണ്ഡലം പ്രസിഡന്റ്), ബിന്ദു. മരുമക്കൾ: മുരളി (കെ.എസ്.ആർ.ടി.സി), രാഗികൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കിളിമാനൂർ: പാപ്പാല വലിയ വീടിൽ ലൈലാബീഗം (71) നിര്യാതയായി. ഭർത്താവ്: അബ്ദുൽ വാഹിദ്. മക്കൾ: ആഷ, അമീന. മരുമക്കൾ: മുഹമ്മദ് അൽത്താഫ്, റക്കിബ്.
വിഴിഞ്ഞം: ഷെമീം മൻസിലിൽ പാറയിൽവിളാകം ഹൗസിൽ മൈദീൻ കണ്ണ് (73) നിര്യാതനായി. ഭാര്യ: മുംതാസ് ബീഗം. മക്കൾ: ഷംനാദ്, ഷാന, ഷെറീന, ഹസീന, ഷിബിൻ. മരുമക്കൾ: മുബാറക്ക് അലി, അബൂത്വാഹിർ, സിദ്ദീഖ്, അഫ്സാന.
തിരുവനന്തപുരം: പൂജപ്പുര വട്ടവിള വിജയ മോഹിനി മില്ലിന് സമീപം വി.പി.എസ് 179 വീണാരവം വീട്ടിൽ കെ. സുകുമാരൻ (75-റിട്ട. രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജ്കുമാരി. മക്കൾ: ഗോപികൃഷ്ണ, നന്ദകിഷോർ. മരുമക്കൾ: വീണ, രാജേശ്വരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.