Obituary
മുടപുരം: മുട്ടപ്പലം ജാനകി നിവാസിൽ സുഭാഷിണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: ലീല, കുമാർ, അംബിക, ചന്ദ്രിക, തങ്കച്ചി. മരുമക്കൾ: പരേതനായ വിജയൻ, മഞ്ജു, മണിയൻ, പ്രകാശൻ, ഉണ്ണി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: ചാല കരുപ്പട്ടിക്കട എം.എൻ.പി കോമ്പൗണ്ട് 12, ടി.സി.39/927 മുബാറക് മൻസിലിൽ പരേതനായ എഫ്. മൊഹിദ്ദീൻ എന്ന മീംപിള്ള സാഹിബിന്റെ (ചാല ശോഭ ടെക്സ് ഉടമ) ഭാര്യ മറിയംബീവി (78) നിര്യാതയായി.
കല്ലറ: മുതുവിള എസ്.എസ് കോട്ടേജിൽ ജി. സജികുമാർ (മണി -51) നിര്യാതനായി. ഭാര്യ: സരിതകുമാരി. മക്കൾ: അതുൽ, അഭിരാം. സഞ്ചയനം ശനിയാഴ്ച 8.30ന്.
തിരുവനന്തപുരം: ജി.വി. രാജ അവാർഡ് ജേതാവ് കിളിമാനൂർ പാപ്പാല ശ്രീവത്സത്തിൽ സുരേഷ് രാജ് (59) നിര്യാതനായി. കേരള പൊലീസിൽ അസി. കമാൻഡന്റ് ആയി വിരമിച്ചു. യൂനിവേഴ്സിറ്റി തലത്തിലും ജില്ല തലത്തിലും 100 മീറ്റർ ഓട്ടത്തിലും 4x100 മീറ്റർ റിലേയിലും റെക്കോഡ് ജേതാവാണ്. ഭാര്യ: വത്സല. മക്കൾ: അരുൺരാജ് (ഫിസിയോ തെറപ്പിസ്റ്റ്, ജി.വി. രാജ സ്പോർട്സ് സ്കൂൾ), അമൽ രാജ് ( സിഫ്നെറ്റ്, കൊച്ചി). മരുമക്കൾ: ഡോ. ബ്ലെസി എളവുങ്കൾ, അഡ്വ. ജൂഹി കോനാടൻ .
വർക്കല: ഇടവ കൊച്ചാര കിഴക്കതിൽ സാജിദ് (62) നിര്യാതനായി. ഭാര്യ: തസ്നിയ (മുൻ മാനേജർ - ഇടവ എം.ആർ.എം.കെ.എം.എം ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: സാജിന സാജിദ് (അധ്യാപിക, ഇടവ എം.ആർ.എം.കെ.എം.എം ഹയർസെക്കൻഡറി സ്കൂൾ), ബിസ്മിയ സാജിദ്. മരുമകൻ: ജസ്മീർ.
കല്ലമ്പലം: പുതുശ്ശേരിമുക്ക് വല്ലത്തുകോണം നിസാർ മൻസിലിൽ പരേതരായ മുഹമ്മദ് കാസിമിന്റെയും അയിഷാബീവിയുടെയും മകൻ നിസാറുദ്ദീൻ (53) നിര്യാതനായി. ഭാര്യ: ജസീനാബീവി. മക്കൾ: അറഫാത്ത്, അഫ്സാന.
വർക്കല: ഹരിഹരപുരം ചെട്ടിലവിളവീട്ടിൽ വാസുദേവൻ പിള്ള (78) നിര്യാതനായി. ഭാര്യ: രേണുകഭായിയമ്മ. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണപ്രിയ. മരുമക്കൾ: സജിത, വിനോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.
നെടുമങ്ങാട്: ആര്യനാട് മീനാങ്കൽ കൊച്ചുകിളിക്കൂട് രാജഭവനിൽ സി. രാജന്റെ ഭാര്യ ചന്ദ്രലേഖ (44) നിര്യാതയായി. മക്കൾ: അശ്വതി, അക്ഷയ. മരുമകൻ: അനുഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
മണക്കാട്: പൂവൻവിളാകത്തു വീട്ടിൽ (പി.ആർ.ഡബ്ല്യു.എ -27) സരസ്വതി പി (85) നിര്യാതനായി. മക്കൾ: കുമാർ, രാജു, മുരുകൻ, രമേഷ്, പുഷ്പ, കല. മരുമക്കൾ: മഹേശ്വരി, വസന്ത, ഗീത, സുനിത, ശ്രീകുമാർ, കണ്ണൻ.
പേട്ട: മൂന്നാംമനയ്ക്കൽ എം.എം.ആർ.എ (എ 2) വിളയിൽ വിളാകത്ത് വീട്ടിൽ പി. മോഹനൻ (71) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മൊട്ടമൂട്: പറമ്പുകോണം മനോമോഹന വിലാസത്തിൽ വി. ശിവപ്രസാദ് (46) നിര്യാതനായി. ഭാര്യ: മിനി. മകൾ: ശിവാനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പോത്തൻകോട്: നെടുമങ്ങാട് ഓലിക്കോണം നെട്ടിറച്ചിറയിൽ ബി. ശാരദയമ്മ (85) അയിരൂപ്പാറ മരുതുംമൂട് എൻ.എസ്. ഹൗസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മകൻ: സതികുമാർ. മരുമകൾ: പ്രസന്നകുമാരി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.