തിരുവനന്തപുരം: പാപ്പനംകോട് വിശ്വംഭരം റോഡിൽ നരിപ്പിൽ സെന്റ് മേരീസ് സ്കൂളിനു സമീപം ഉഷസ്സ് ഹൗസിൽ പരേതരായ അബൂബക്കറിന്റെയും മുഹമ്മദ് ബീവിയുടെയും മകൻ മണക്കാട് ഐ.എം. ഫാറൂഖ് (65-പാപ്പനംകോട് മുൻ പ്രകൃതി സ്റ്റോർ ഉടമ) നിര്യാതനായി. ഭാര്യമാർ: ശാമില, പരേതയായ അബിത. മക്കൾ: ഫവിത റിയാസ്, ഫാഹിമ ശാമിൽ, ഫൈസൽ ഫാറൂഖ്, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് റിയാസ് (ബ്യൂട്ടി കെയർ ആര്യശാല), ശാമിൽ മുഹമ്മദ് (എസ്.എസ് ഹാർഡ്വെയർ ചാല). മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, വാർഡ് കൗൺസിലർ ആശ നാഥ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം പാപ്പനംകോട് എ. കമാൽ, പാപ്പനംകോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പ്രസാദ് (ഉണ്ണി) തുടങ്ങിയവർ അനുശോചിച്ചു.