കിളിമാനൂർ: കാട്ടുവീട്ടിൽ (താഴവിള) ഷാഹുൽ ഹമീദിന്റെ മകൻ ഷുജാഹി പള്ളിക്കൽ (ബോസ് പള്ളിക്കൽ -65) നിര്യാതനായി. കുട്ടിക്കാലത്തെ മലേഷ്യയിലെത്തിയ ഷുജാഹി അരനൂറ്റാണ്ടോളമായി അവിടെ ബിസിനസ് നടത്തിവരുകയായിരുന്നു. ഷബാന ഗ്രൂപ് ഓഫ് കമ്പനീസ്, ഇസ്ലാമിക് ഗ്രൂപ് ഓഫ് കമ്പനീസ് മലേഷ്യ, വിസ്താന ഗ്രൂപ് ഓഫ് കമ്പനീസ് ചെന്നൈ, വിസ്താന ഗ്രൂപ് പള്ളിക്കൽ എന്നിവയുടെ മനേജിങ് ഡയറക്ടർ ആയിരുന്നു. മലേഷ്യയിലെ ഇന്ത്യൻ അസോസിയേഷൻ മുൻ ഭരണസമിതി അംഗവും അസോസിയേഷന്റെ രക്ഷാധികാരിയുമാണ്. ഭാര്യ: സെറീനബീഗം. മക്കൾ: ഫൈസി, ഷബാന, ഷിജു, ഇഖ്ബാൽ.