പാങ്ങോട്: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ ഭാര്യാമാതാവ് പാങ്ങോട് പുലിപ്പാറ ന്യൂ ബില്‍ഡിങ്ങില്‍ ഫാത്തിമാ ബീവി (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പുലിപ്പാറ അബ്ദുല്‍ അസീസ് ഹാജി. മക്കള്‍: ലത്തീഫാ ബീവി, അബ്ദുല്‍ റഊഫ് (റിട്ട.അധ്യാപകന്), ഹാജറാബീവി, പുലിപ്പാറ മുഹമ്മദ് (റിട്ട. ഹെഡ് മാസ്റ്റര്‍), സൈനബാ ബീവി, അബ്ദുല്‍ ഹക്കീം, ജലാലുദ്ദീന്‍ (മന്നാനിയ്യ കോളജ് പാങ്ങോട്). മറ്റ് മരുമക്കള്‍: സുരിയാ ബീവി, അബ്ദുല്‍സലാം, ഹമീദ മുഹമ്മദ് (പി.ഡി ടീച്ചര്‍, ജി.എച്ച്.എസ് മണ്ണന്തല), നാസിമുദ്ദീന് (റിട്ട. അധ്യാപകന്, സെൻറ് അഗസ്റ്റ്യന്‍ എച്ച്.എസ് മുരുക്കുംപുഴ), ഷാജിമ, ഹാഫിലാ ബീവി.