Obituary
അഞ്ചൽ: ഇടമുളയ്ക്കൽ പ്ലാവിള വീട്ടിൽ പരേതനായ ദാമോധരൻ ആചാരിയുടെയും വിജയമ്മയുടെയും മകൾ ഷൈനി പ്രസാദ് (55) നിര്യാതയായി. ഭർത്താവ്: ഏഴംകുളം തുഷാരയിൽ പ്രസാദ്. മക്കൾ: ഷിബിൻ പ്രസാദ്, സാന്ദ്ര പ്രസാദ്. മരുമകൻ: ജോബിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
അയത്തിൽ: വടക്കേവിള വയലിൽ പുത്തൻവീട്ടിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ: ബാബു, രമണി, വസന്ത, ബേബി, പരേതനായ വിക്രമൻ. മരുമക്കൾ: വത്സല, ശശിധരൻ, വിജയൻ, മധുമതി, സരിത. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.
ഓച്ചിറ: തെക്ക് കൊച്ചുമുറി ഈരിക്കൽ ദയാനന്ദൻ (92) നിര്യാതയായി. ഭാര്യ: നളിനി. മക്കൾ: ഷാജി, ഷിബു, ഷീല, ഷൈൻ. മരുമക്കൾ: ജയ, ശ്രീമോൾ, രഘു, നീന. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കൊല്ലം: ഉളിയക്കോവില്‍ സ്നേഹ നഗര്‍ 145 അശ്വതി ഭവന് (കണ്ടോലില്‍ വടക്കതില്‍) പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ഭവാനിയമ്മ (93) നിര്യാതയായി. മക്കള്‍: മോഹനന്‍നായര്‍ (റിട്ട. റെയില്‍വേ), പരേതയായ അംബികാദേവി, ശ്രീലത. മരുമക്കള്‍: ഓമനയമ്മ, രാജന്‍പിള്ള, പരേതനായ സോമന്‍പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തില്‍. സഞ്ചയനം 24ന് രാവിലെ ഏഴിന്.
ഓച്ചിറ: മഠത്തിക്കാരാണ്മ ഓണംമ്പള്ളിൽ പി.കെ. പീതാംമ്പരൻ (88) നിര്യാതനായി. സഹോദരൻ: സദാനന്ദൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
അഞ്ചൽ: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ആലഞ്ചേരി ശ്രേയസ്സിൽ കെ. ശ്യാംകുമാർ (61) ആണ് മരിച്ചത്. ഭാര്യ: പി. മായ. മകൻ: എം.എസ്. ശിവറാം.
കൊട്ടിയം: കെ.ഡി.എഫ് സംസ്ഥാന ട്രഷറർ സിത്താര ജങ്ഷൻ എസ്.എസ്. നിവാസിൽ കെ. ഭരതൻ (80) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീജ, ഷീബ, ഷിബി. മരുമക്കൾ: പരേതനായ ജയചന്ദ്രൻ, ബൈജു, പ്രബീഷ്കുമാർ. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ അനുശോചിച്ചു.
ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി സുധാ ഭവനത്തിൽ വി. മാധവൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുധ, സുമ, സുജാത, പ്രദീപ്. മരുമക്കൾ: തങ്കച്ചൻ, രാജേഷ്, മനോജ്, അഖില എസ്. കൃഷ്ണൻ.
ശാസ്താംകോട്ട: വേങ്ങ ഗണേഷ് ഭവനത്തിൽ (വരാപ്പുഴ) ഗണേശൻ (അനിയൻകുഞ്ഞ്-42) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: കാളിദാസൻ, കാശിനാഥൻ.
കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകൻ കടവൂർ പള്ളിക്കുസമീപം മതിലിൽ സായൂജ്യയിൽ പരേതനായ പുരുഷോത്തമന്റെയും ആനന്ദവല്ലിയുടെയും മകൻ അഡ്വ. പി. ബസന്ത് (53) നിര്യാതനായി. ഭാര്യ: രേഷ്മ (എസ്.ബി.ഐ ബ്രാഞ്ച് ചീഫ് മാനേജർ, കുന്നംകുളം, തൃശൂർ). മക്കൾ: സിദ്ധാർഥ് ബസന്ത്, ഗൗതം ബസന്ത്. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ ഏഴിന്.
കൊല്ലം: വാളത്തുംഗൽ രാമനിലയത്തിൽ ആർ. പ്രസാദ് പിള്ള (66, റിട്ട. പഞ്ചായത്ത് സെക്രട്ടറി, നാരങ്ങാനം, കോഴിക്കോട്) നിര്യാതനായി. ഭാര്യ: പി.ആർ. വത്സല (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ, എഫ്.എച്ച്.സി. പാലത്തറ). മക്കൾ: ഡോ. ജയദീപ് (കെ.ജി.എം.സി, ലഖ്നോ), സന്ദീപ്. മരുമകൾ: ഡോ. ശിൽപ ശശി (കെ.ജി.എം.സി, ലഖ്നോ). സംസ്കാരം ശനിയാഴ്ച രാവിലെ 11നു പോളയത്തോട് വിശ്രാന്തിയിൽ.
പരവൂർ: കോട്ടപ്പുറം ‘ചെമ്പക’യിൽ (ഊന്നുംമൂട് വീട്) ടി.കെ. ഗോപിനാഥ് (87-റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: കൃഷ്ണൻ (എൻജിനീയർ), ഡോ. ജയമിനി. മരുമക്കൾ: ഡോ. എസ്. പ്രേംകുമാർ, ഇമ രാജൻബാബു (എൻജിനീയർ). മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച.