ചവറ: കരുനാഗപ്പള്ളി താലൂക്കിലെ തല മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് തേവലക്കര കോയിവിള വടക്ക് ശാസ്തഭവനത്തിൽ കെ. അയ്യപ്പൻപിള്ള (89) നിര്യാതനായി. സി.പി.എം കരുനാഗപ്പളളി താലൂക്ക് കമ്മിറ്റിയംഗം, ചവറ ഏരിയ കമ്മിറ്റിയംഗം, സി.പി.എം തേവലക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആദ്യ ലോക്കൽ സെക്രട്ടറി, കയർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല ജോയന്റ് സെക്രട്ടറി, ചെത്ത് മദ്യവ്യവസായ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് പ്രസി., ദീർഘനാൾ തേവലക്കര പഞ്ചായത്തംഗം, ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് പ്രസി. എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജി. വിജയലക്ഷ്മിയമ്മ (മുൻ തേവലക്കര പഞ്ചായത്ത് പ്രസി., മുൻ ജില്ല പഞ്ചായത്തംഗം). മക്കൾ: പ്രീത, പ്രിയ, പ്രമോദ് (കണ്ണൻ). മരുമക്കൾ: ടി.കെ. ശശികുമാർ (റിട്ട. തൊഴിൽവകുപ്പ്), ബി. പ്രസന്നകുമാർ (റിട്ട. ബി.എസ്.എഫ്), പി. വിജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.