ഓച്ചിറ: തഴവ വടക്കുമുറി കിഴക്ക് കോയിക്കിലേത്ത് പരേതനായ എം. ശങ്കരെൻറ ഭാര്യ കെ. കാർത്യായനി (91) നിര്യാതയായി. മക്കൾ: കെ. ലതിക, എസ്. രാജു (റിട്ട. ഗാന്ധി സ്മാരക നിധി തിരുവനന്തപുരം), എസ്. വേണു, കെ. ലളിത, എസ്. രഘുനാഥൻ (പോസ്റ്റൽ ഇൻസ്പെക്ടർ ഓഫിസ് കരുനാഗപ്പള്ളി), കെ. ലത (അധ്യാപിക). മരുമക്കൾ: പരേതനായ എസ്. ഗോപിനാഥൻ, കെ. മഹേന്ദ്രൻ, എസ്. സുജാത, സിന്ധുരാജ്, പരേതനായ ഷിജുരാജ്, എസ്. സജിനി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.