ചവറ: കൊട്ടുകാട് തെക്കൻറയ്യത്ത് വീട്ടിൽ ഹാജി മൈതീൻകുഞ്ഞ് (89) നിര്യാതനായി. റിട്ട. സീനിയർ കോഓപറേറ്റിവ് ഓഡിറ്റർ, ദീർഘകാലം കൊട്ടുകാട് ജമാഅത്ത് പ്രസിഡൻറ്, കൊട്ടുകാട് ഖാദിരിയ്യാ സ്കൂൾ മാനേജർ, എം.ഇ.എസ് അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഹാജാ റാഹിലാബീവി (കൊല്ലം പടനിലം കുടുംബാംഗം). മക്കൾ: സബുന്നിസ, കൊട്ടുകാട് ടി.എം. അൻസർ (എം.ഇ.എസ് സീനിയർ കൊല്ലം ജില്ല വൈസ് പ്രസിഡൻറ്), അനസ് (റിട്ട. അസി. ജില്ല ട്രഷറി ഓഫിസർ, പത്തനംതിട്ട), അനീസ (ഹെഡ്മിസ്ട്രസ് ഗവ. എൽ.പി.എസ് വവ്വാക്കാവ്). മരുമക്കൾ: പി.എച്ച്.എം. ബഷീർഹാജി (മുൻ സെക്രട്ടറി, തെക്കുംകര മുസ്ലിം ജമാഅത്ത്, അയത്തിൽ), മെഹർബാൻ അൻസർ, അഡ്വ. എം. ഇബ്രാഹിംകുട്ടി (കേരള സ്റ്റേറ്റ് ഹൗസ്ഫെഡ് ചെയർമാൻ), സിനി അനസ് (അധ്യാപിക ഖാദിരിയ്യ ഹൈസ്കൂൾ, കൊട്ടുകാട്).