Obituary
ഇരവിപുരം: പൂച്ച കുറുകെ ചാടിയതിനെതുടർന്ന് വീട്ടമ്മ സ്കൂട്ടറിൽനിന്ന് വീണ് മരിച്ചു. വാളത്തുംഗൽ ഇളവെയിൽ തൊടിയിൽ ഉദയഭാനുവിെൻറ ഭാര്യ സുധയാണ് (48) മരിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടോടെ ആക്കോലിൽ ജങ്ഷന് സമീപമായിരുന്നു സംഭവം. കശുവണ്ടിത്തൊഴിലാളിയായ സുധ ജോലിക്കായി ആലുംമൂട്ടിലേക്ക് മരുമകനായ സജിനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.വഴിമധ്യേ പൂച്ച സ്കൂട്ടറിന് കുറുകെ ചാടിയതിനെതുടർന്ന് ബ്രേക്ക് പിടിച്ചപ്പോൾ സുധ പിന്നിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.വീഴ്ചയിൽ തലക്ക് പരിക്കേറ്റ സുധയെ സജിനും നാട്ടുകാരും ചേർന്ന് കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പോസ്റ്റ്േമാർട്ടത്തിനും മറ്റ് നടപടികൾക്കുമായി മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരവിപുരം പൊലീസ് കേസെടുത്തു. മക്കൾ: മനു, മീനു.
ഓയൂർ: ഓടനാവട്ടം കട്ടയിൽ സ്വദേശിയായ ത്രിപുര സ്േറ്ററ്റ് റൈഫിൾസിലെ കോൺസ്റ്റബിൾ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കട്ടയിൽ അപ്പുണ്ണി മന്ദിരത്തിൽ പരേതനായ മണിയൻപിള്ളയുടെയും പൊന്നമ്മയുടെയും മകൻ എം. ജയപ്രകാശ് (39) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി ഹൃദയാഘാതം സംഭവിച്ച ജയപ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയ ഇദ്ദേഹം അടുത്തമാസം ഏഴിന് അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: നീലിമ. മക്കൾ: അങ്കിത് എൻ. പ്രകാശ്, അഭിനവ എൻ. പ്രകാശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വിട്ടുവളപ്പിൽ.
ചവറ: പന്മന വള്ളാക്കോട്ട് കോളനിയിൽ നിസാം (65) നിര്യാതനായി. ഭാര്യ: ആമിനാബീവി, ആസുറാബീവി. മക്കൾ: സിയാദ്, റിയാദ്, അൻസാരി, സിദ്ദീഖ്, ഷീജ, ഷൈല. മരുമക്കൾ: അൻസർ, റെനീസ്, ഫൗസി, തസ്നി.
ഓച്ചിറ: ഞക്കനാൽ തുഷാരയിൽ (ചെക്കാട്ട്) സുധാകരൻ (65) നിര്യാതനായി. ഓച്ചിറ ലാംപ്സി ഹൈപ്പർ മാർക്കറ്റ് ഉടമയാണ്. ഭാര്യ: പ്രേമലത. മക്കൾ: സുജിത്, സൻജിത്. മരുമക്കൾ: പൂജ, ശിവപ്രിയ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
പത്തനാപുരം: കുണ്ടയം ചേനങ്കര റെജീന മൻസിലിൽ പരേതനായ ഇബ്രാഹിം റാവുത്തറുടെ ഭാര്യ സൈനബാ ബീവി (73) നിര്യാതയായി. മക്കൾ: നൗഷാദ്, റജീന. മരുമക്കൾ: അബ്ദുല്ല, സജീന. ഖബറടക്കം ബുധനാഴ്ച മഞ്ചള്ളൂർ കുണ്ടയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കുന്നിക്കോട്: വലിയവീട്ടിൽ സൈനുദ്ദീൻ കുഞ്ഞ് (66) നിര്യാതനായി. ഭാര്യ: റൈഹാനത്ത് ബീവി. മക്കൾ: സോണി, ഷബ്ന റാണി. മരുമക്കൾ: സജീവ് (ഭാരത് സിൽക്സ് ആൻഡ് സാരീസ് ആയൂർ), സജീദ് (സോണൽ ഹെഡ് റിച്ച് ഇന്ത്യൻസ് ഗ്രൂപ്).
ഓച്ചിറ: ക്ലാപ്പന പാട്ടത്തിൽകടവ് മുരിക്കിനാതെക്കതിൽ സലാഹ് മുഹമ്മദ് (62) നിര്യാതനായി. റേഷൻകട നടത്തിവരുകയായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: അസർ (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി), അസ്ലം (ഗൾഫ്), അഷ്കർ.
കൊട്ടിയം: ഉമയനല്ലൂര്‍ വടക്കുംകര കിഴക്കേചേരിയില് സിനു നിവാസില്‍ സുശീലെൻറ ഭാര്യ കനകമ്മ (69) നിര്യാതയായി. മക്കള്‍: സിനു, സിജു (ദുബൈ). മരുമക്കള്‍: സരിത, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
കണ്ണനല്ലൂർ: നെടുമ്പന മുട്ടക്കാവ് ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ്കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ഷെഹീറാ ബീവി. മക്കൾ: മുജീബ്, ലൈസ, അജീബ് മഹ്ളരി. മരുമക്കൾ: ബിൻഷ, പരേതനായ അൻസാർ, അമീറ.
തട്ടാമല: മൈത്രി നഗർ 43 അശോക ഭവനിൽ (ചിറവശ്ശേരി) പരേതരായ വേലായുധെൻറയും നാണിക്കുട്ടിയുടെയും മകൻ അഡ്വ. വി. രഘു (74) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ അശോകൻ, ഡോ. ജഗദമ്മ, സുധർമ, ഡോ. സീത. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.
കുണ്ടറ: ആറുമുറിക്കട പറങ്കിമാംവിള മോളി ഭവനിൽ ആശുപത്രിമുക്ക് സെൻട്രൽ മെഡിക്കൽ സ്റ്റോർ ഉടമ ഗീവർഗീസ് പണിക്കരുടെ ഭാര്യ മറിയാമ്മ (73, റിട്ട. അധ്യാപിക വെള്ളിമൺ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. ചേപ്പാട് ഞാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. മോളി വർഗീസ് (വെറ്ററിനറി സർജൻ അമ്പലത്തുംകാല മൃഗാശുപത്രി), പോൾ വർഗീസ് (സെൻട്രൽ മെഡിക്കൽസ് കുണ്ടറ). മരുമക്കൾ: ബിജു കുര്യൻ (ജനറൽ മാനേജർ വ്യവസായ വകുപ്പ് കൊല്ലം), ആൽബി മെറിൻ ജോസ് (വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കാസർകോട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കണ്ടറ വലിയപള്ളി സെമിത്തേരിയിൽ.
ശാസ്താംകോട്ട: പോരുവഴി മയ്യത്തുംകര അയന്തിയിൽ ഹാജി ബഷീർ റാവുത്തർ (77) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കൾ: നൗഷാദ്, ഷൈലജ, ഷെമീർ, നവാസ്. മരുമക്കൾ: അഹമ്മദ് കബീർ, സജിദ, ഷീജ, ജിഷ.