കുണ്ടറ: കാണാതായ വയോധികയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര എൻ.എസ് നഗറിൽ നിഷാദ് ഭവനത്തിൽ ജോണിയുടെ ഭാര്യ ത്രേസ്യ (60) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജോണി മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ത്രേസ്യയെ കാണാതായതിനാൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വായുസഞ്ചാരമില്ലാത്ത കിണറ്റിൽനിന്ന് മൃതദേഹം കരക്കെടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് കുണ്ടറ അഗ്നിരക്ഷാസേനയെ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മിഥിലേഷ് എം. കുമാർ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റിെൻറ സഹായത്താൽ 100 അടി താഴ്ചയും വായുസഞ്ചാരമില്ലാത്തതും തൊടികൾ ഇടിഞ്ഞുവീഴുന്നതുമായ കിണറ്റിലിറങ്ങി.
കിണറ്റിൽ ഇടിഞ്ഞുവീണ കോൺക്രീറ്റ് തൊടികൾക്ക് അടിയിൽപ്പെട്ടുപോയ മൃതദേഹത്തിെൻറ ഒരു കാൽ മാത്രമാണ് പുറത്തുകാണുന്ന അവസ്ഥയിലുണ്ടായിരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോപ്പിെൻറ സഹായത്താൽ കെട്ടിവലിച്ചാണ് മൃതദേഹം കരക്കുകയറ്റിയത്.
സ്റ്റേഷൻ ഓഫിസർ ഗിരീഷ് കുമാറിെൻറ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ മനുരാജ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജയരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മനേഷ്, വിഷ്ണു, ശിവലാൽ, ശ്യാം, അശോകൻ, രാജേഷ്, അനിൽകുമാർ, ഹരി എന്നിവർ അഗ്നിരക്ഷാ സംഘത്തിലുണ്ടായിരുന്നു.