പുന്നവേലി: എഫ്.ഡി.എസ്.എച്ച്.ജെ സന്യാസ സമൂഹത്തിെൻറ മദര്‍ ജനറാള്‍ സിസ്റ്റര്‍ റോസി പുതുപ്പറമ്പില്‍ (57) നിര്യാതയായി. കൈനടി പുതുപ്പറമ്പില്‍ പരേതരായ വര്‍ഗീസ്-അന്നമ്മ ദമ്പതികളുടെ മകളാണ്. പുന്നവേലി മഠം സുപ്പീരിയര്‍, കന്യാകുമാരി, വെളിയനാട്, മഹാരാഷ്ട്രയിലെ ചാന്ദാ കോൺവെൻറുകളിൽ മദര്‍, പുഷ്പഗിരി മെഡിസിറ്റിയില്‍ ഹോസ്റ്റല്‍ വാര്ഡന് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: ഫാ.തോമസ് പുതുപ്പറമ്പില്‍ (ഇറ്റാ നഗര്‍), സിസ്റ്റർ വിമല എൽ.എസ്.ജെ (സൗത്ത് ആഫ്രിക്ക), ബ്രദര്‍ സാം കോതമംഗലം, മേഴ്സി ഡൊമിനിക് (ബംഗളൂരു). മൃതദേഹം 22ന് വൈകീട്ട് നാലിന് ജനറലേറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരശുശ്രൂഷ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് ജനറലേറ്റിലെ സെമിത്തേരിയില്‍.