Obituary
അഴീക്കോട്: പുത്തൻചാലിന് തെക്കുവശം മുല്ലപ്പറമ്പത്ത് രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ബേബി, മധു, പ്രതീഷ്, ജിജീഷ്, ബിജു, ലാലു, ബീന. മരുമക്കൾ: രഞ്ജൻ, ലളിത, ഗീത, സന്ധ്യ, വിനിത, രമ്യ.
ചാവക്കാട്: അവിയൂർ സ്കൂളിനു സമീപം അവിയൂർ വീട്ടിൽ ചന്ദ്രശേഖരന്റെ ഭാര്യ പത്മാവതി (64) നിര്യാതയായി. മക്കൾ: അനീഷ്, അബിനി, അനു. മരുമക്കൾ: സുനിൽ, സുരേഷ്, ശ്രുതി.
പുന്നയൂർക്കുളം: പരൂർ താണിശ്ശേരി കുഞ്ഞുമോൾ (78) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സത്യൻ, ശ്രീനിവാസൻ, ബാബു, ബിനേഷ്. മരുമക്കൾ: വൃന്ദ (പ്രിൻസിപ്പൽ, എച്ച്.എസ്.എസ് പഴഞ്ഞി), ഷീന, രേഷ്മ, ഷിയ. സംസ്കാരം തിങ്കളാഴ്ച എട്ടിന് വീട്ടുവളപ്പിൽ.
വേലൂർ: വെള്ളാറ്റഞ്ഞൂർ മാമ്പുള്ളി വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ മോഹനൻ (64) നിര്യാതനായി. പുലിയന്നൂരിൽ ധന്യ ടെയ്ലേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ലീന. മകൾ: ഹർഷ.
കണ്ണാറ: ചീനിക്കടവ് ചക്കാലക്കൽ അപ്പുക്കുട്ടന്റെ മകൻ സുശീലൻ (62) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുവി, സുവില. മരുമക്കൾ: ആതിര, ഷിനു. സംസ്കാരം തിങ്കളാഴ്ച.
കുന്നത്തങ്ങാടി: വെളുത്തൂർ പാലിശ്ശേരി കയ്യാലവളപ്പിൽ ശങ്കരൻകുട്ടി നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി അമ്മ. മക്കൾ: രമാദേവി, സുരേഷ്, പരേതനായ രാമദാസ്. മരുമക്കൾ: ചന്ദ്രൻ, ശ്രീകല, പരേതയായ വിമലദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ചേറൂര്: മണ്ണുംകാട് ശ്രീലകം വീട്ടില്‍ ഗോപിനാഥന് നായര്‍ (82) നിര്യാതനായി. ഭാര്യ: വനജ. മകള്‍: ഷിജ. മരുമകന്: രഘുനാഥ്.
ആറംപിള്ളി: കണ്ണനായ്ക്കൽ കുന്നംപിള്ളി ഔസേഫിന്റെ മകൻ ജോണി (90) നിര്യാതനായി. ഭാര്യ: പരേതയായ സെലീന. മക്കൾ: ജോമോൻ, ജിജി. മരുമക്കൾ: ആൻസി, ബിജി.
ചേലക്കര: പുലക്കോട് ആലങ്ങോട്ടുകുന്ന് നാരായണൻകുട്ടി നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നിഖിൽ, നിതിൻ, നിജിത്. മരുമകൾ: രേഖ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ.
കൊണ്ടാഴി: പാറമേൽപ്പടി പരേതനായ ഗോപാലകൃഷ്ണന്റെ (കുട്ടൻ മാസ്റ്റർ) ഭാര്യ അച്ചാട്ടിൽ ഭാരതി അമ്മ (86) നിര്യാതയായി. മക്കൾ: രത്നകുമാർ, ആനന്ദവല്ലി, പത്മകുമാർ, പരേതയായ സതീദേവി. മരുമക്കൾ: അരവിന്ദാക്ഷൻ, ശ്രീരാമകൃഷ്ണൻ, ഗീത, മിനി.
മുറ്റിച്ചൂർ: അരിമ്പൂര്‍ പരേതനായ ചാക്കുവിന്റെ ഭാര്യ റോസിലി (82) നിര്യാതയായി. മക്കൾ: ഫിലോമിന, ജോസഫ്, ആന്റോ. മരുമക്കൾ: ജോണി, റീന, സിസിലി.
അരിമ്പൂർ: ഗുരു ഓഡിറ്റോറിയത്തിന് സമീപം കാവിക്കുന്നിൽ പരേതനായ പരമേശ്വരന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: ശോഭന, ശ്രീദേവി. മരുമക്കൾ: ഗണേശൻ, രാധാകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കുന്നംകുളം അടപ്പുട്ടി ശ്മശാനത്തിൽ.