Obituary
തിരുവില്വാമല: നന്ത്യാലത്ത് കേശവൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മകൾ: ദിവ്യ. മരുമകൻ: പ്രസാദ്.
അന്തിക്കാട്: മാങ്ങാട്ടുകര തൈവളപ്പിൽ പരേതനായ പുരുഷോത്തമന്റെ മകൻ ഷുക്കോവ് (58) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ആഷിക്, ആർഷ.
കേച്ചേരി: പെരുമണ്ണ് പായിടത്ത് ദ്രോണൻ (59) നിര്യാതനായി. കോവിഡ് ബാധിച്ചാണ് മരണം. ഭാര്യ: രമ. മക്കൾ: ലെനിൻ, റെനിൻ.
മാടായിക്കോണം: കാട്ടൂർ ഉണ്ണിനായരുടെ മകൻ ഗോപാലകൃഷ്ണൻ (59) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: കണ്ണാട്ട് ശാരദ. മക്കൾ: ശരത്ത്, ശിശിര.
കോടാലി: കൊരേച്ചാല്‍ പാറമേക്കാടന്‍ രാമന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കള്‍: ചന്ദ്രന്, ഫല്ഗുണന്, സുശീല, പദ്മിനി, പരമേശ്വരന്. മരുമക്കള്‍: ഭാരതി, ശോഭന, മനോഹരന്, രഞ്ജിനി.
പാലാഴി: പാലക്കട പരമേശ്വരന്റെ ഭാര്യ കൗസല്യ (70) നിര്യാതയായി. മക്കള്‍: സൂരജ്, സുമ, സീമ. മരുമക്കള്‍: ഷിത, ബിന്ദുരാജ്, ജയപ്രകാശ്.
മണലൂർ: പാലാഴി കുണ്ടായി രാജീവ് (55) നിര്യാതനായി. ഭാര്യ: രമാദേവി. മകൾ: കാർത്തിക. മരുമകൻ: സിജോ.
വെള്ളാനി: പുളിക്കൽ വിജയന്റെ ഭാര്യ മാലതി (71) നിര്യാതയായി. മക്കൾ: ഹിൽഷ, മനോജ്, ഷിൽജ. മരുമക്കൾ: മണികണ്ഠൻ, അഞ്ജു, സുമിൻ. സംസ്കാരം ശനിയാഴ്ച വടൂക്കര ശ്മശാനത്തിൽ.
ഇരിങ്ങാലക്കുട: പൊഴോലിപറമ്പിൽ ദേവസിയുടെ മകൻ ജോയ് (70) നിര്യാതനായി. ഭാര്യ: മേരി (ആളൂർ വടക്കേപീടിക കുടുംബാംഗം). മക്കൾ: എബിൻ, നവ്യ, പരേതനായ ജെറിൻ. മരുമകൾ: ആഷ്ലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
ഒല്ലൂർ: തൈക്കാട്ടുശ്ശേരി പൊട്ടനാട്ട് നാരായണന്റെ മകന് മോഹനന് (64) നിര്യാതനായി. ഭാര്യ: ജയന്തി. മക്കള്‍: ജിതിന്, ജിഷ്ണു, ജിനീഷ. സംസ്കാരം ശനിയാഴ്ച എട്ടിന് പാറേമക്കാവ് ശാന്തിഘട്ടില്‍.
എറിയാട്: അബ്ദുല്ല റോഡിന് വടക്കുവശം കുഴിക്കണ്ടത്തിൽ സെയ്തു (84) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അഷ്റഫ്, സലീം, നാസർ, നിസാർ, റസിയ.
വാടാനപ്പള്ളി: പുതിയവീട്ടിൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ശരീഫ് (അൽഐൻ), ശഫീഖ് (അബൂദബി), ഷമീറ. മരുമക്കൾ: രസ്ന, ബദ്രിയ, സുബൈർ.