Obituary
ഇരിങ്ങാലക്കുട: കരുവന്നൂരിലുണ്ടായ വാഹനാപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ഇരുചക്രവാഹന യാത്രികന് മരിച്ചു. ഫെബ്രുവരി 28ന് രാത്രി ഏഴോടെയാണ് കരുവന്നൂര്‍ പുത്തന്‍തോടിന് സമീപം അപകടം നടന്നത്. തൃശൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറും ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്കും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ തലക്ക് ഗുരുതര പരിക്കേറ്റ നാട്ടിക സ്വദേശി കൊടുവത്ത് കാഞ്ഞിരപറമ്പില്‍ ജഗജെൻറ മകന് ഷൈജനാണ് (23) മരിച്ചത്. സഹയാത്രികനായ ഒളരി സ്വദേശി വിഷ്ണു ചികിത്സയിലാണ്.
കൂടെ യാത്ര ചെയ്ത മകളുടെ നില ഗുരുതരംചാവക്കാട്: ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു. ബൈക്കിൽ കൂടെ യാത്ര ചെയ്ത മകളുടെ നില ഗുരുതരം. വെളിയങ്കോട് കരിയംപറമ്പിൽ രവീന്ദ്രനാണ് (65) മരിച്ചത്. മകൾ ലതികക്കാണ് (30) പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ 4.30ഒാടെ ദേശീയപാതയിൽ തിരുവത്ര അതിർത്തിയിൽ നാരായണൻ വൈദ്യർ റോഡിനു സമീപമാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ എതിർ ദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. എടക്കഴിയൂർ ലൈഫ്കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രനെ രക്ഷിക്കാനായില്ല. ലതികയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശ്രീദേവിയാണ് രവീന്ദ്രെൻറ ഭാര്യ. മകൻ: രതീഷ്.
കൂടെ യാത്ര ചെയ്ത മകളുടെ നില ഗുരുതരം
ചാവക്കാട്: ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു. ബൈക്കിൽ കൂടെ യാത്ര ചെയ്ത മകളുടെ നില ഗുരുതരം. വെളിയങ്കോട് കരിയംപറമ്പിൽ രവീന്ദ്രനാണ് (65) മരിച്ചത്. മകൾ ലതികക്കാണ് (30) പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ 4.30ഒാടെ ദേശീയപാതയിൽ തിരുവത്ര അതിർത്തിയിൽ നാരായണൻ വൈദ്യർ റോഡിനു സമീപമാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിൽ എതിർ ദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. എടക്കഴിയൂർ ലൈഫ്കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രനെ രക്ഷിക്കാനായില്ല. ലതികയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശ്രീദേവിയാണ് രവീന്ദ്രെൻറ ഭാര്യ. മകൻ: രതീഷ്.
തൃപ്രയാർ: കാറിടിച്ച് കാൽനടക്കാരൻ മരിച്ചു. നാട്ടിക ബീച്ച് പോണത്ത് വീട്ടിൽ സജീവനാണ് (61) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ ദേശീയപാത 66 തൃപ്രയാർ ജങ്ഷനിലാണ് അപകടം. ഭാര്യ: സരള. മക്കൾ: മഞ്ജു, വിഷ്ണു. മരുമക്കൾ: സജീവ്കുമാർ, നിഖിത.
മാള: ചെണ്ടവാദ്യ കലാകാരൻ അഷ്ടമിച്ചിറ കോട്ടുപറമ്പിൽ നാരായണൻ പഴൂക്കര (87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മോഹനൻ, വിജയൻ, ലത, അനിൽകുമാർ. മരുമക്കൾ: സുഷമ, നിർമല, രാജൻ, അമ്പിളി.
ദേശമംഗലം: ആറങ്ങോട്ടുകര തൃക്കോവിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചങ്കരത്ത് വീട്ടിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: നാരായണ പ്രസാദ്, പ്രസീത, പ്രകാശൻ. മരുമക്കൾ: ജയകുമാർ, രേഷ്മ.
വേലൂർ: പടിഞ്ഞാറെ വാര്യത്ത് ശ്രീധരൻ വാര്യരുടെ ഭാര്യ ത്രൈലോക്യമംഗലം തങ്കം വാരസ്യാർ (86) നിര്യാതയായി. മക്കൾ: ജയൻ, ജയശ്രീ, വിനോദ്, മനോജ്. മരുമക്കൾ: ഇന്ദു, ഹരികുമാർ, സുമ, അനുപമ.
തൃപ്രയാർ: മുരിയന്തോട് തയ്യിൽ നരേന്ദ്രെൻറ ഭാര്യ സരസ്വതി ടീച്ചർ (72) നിര്യാതയായി. തൃപ്രയാർ എസ്.എൻ.ഡി.പി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ : അജിത്ത്, നിഷാന്ത്. മരുമക്കൾ: ബിജി, ജയശ്രീ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതരക്ക് വീട്ടുവളപ്പിൽ.
മാന്ദാമംഗലം: കൊളാംകുണ്ട് പുതിയമഠത്തില്‍ ഗോപാലനെഴുത്തച്ഛെൻറ ഭാര്യ വിലാസിനി (82) നിര്യാതയായി. മക്കള്‍: സുന്ദരന്‍, രാധാക്യഷ്ണന്, മിനി, സുജ. മരുമക്കള്‍: ജയന്തി, സുകന്യ, ഗോപി, രാജു.
ചേറ്റുപുഴ: നെടുപുഴ വനിത പോളിടെക്നിക് കോളജിലെ ട്രേഡ് ഇൻസ്ട്രക്ടർ ചേറ്റുപുഴ വീട്ടിൽ സുബ്രഹ്മണ്യൻ (ശശി -53) നിര്യാതനായി. ഭാര്യ: ഷൈനി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കല്ലിങ്ങപ്പുറം). മക്കൾ: ശ്രേയസ്സ്, തേജസ്സ്.
കണ്ടശ്ശാംകടവ്: വന്നേരി രാജൻ (73) നിര്യാതനായി. സി.പി.എം മാമ്പുള്ളി തെക്ക് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയുമായിരുന്നു. ഭാര്യ: മണി. മക്കൾ: രമിൽ, രജിനി, രാഗേഷ്. മരുമകൻ: പ്രദീപ്.
പുത്തൻചിറ: കണ്ണികുളങ്ങര വലിയവീട്ടിപറമ്പില് പരേതനായ കുഞ്ഞു മരക്കാരിെൻറ ഭാര്യ ഫാത്തിമബീവി (80) നിര്യാതയായി. മക്കള്‍: ശംസുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദുസ്സലാം, ഹഫ്സ, റംലത്ത്, സീനത്ത്.
അയ്യന്തോൾ: തൃക്കുമാരംകുടം കുറ്റിശ്ശേരി മനയിൽ വിഷ്ണു നമ്പൂതിരി (77) നിര്യാതനായി. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ടി.എൻ. സുധ (റിട്ട. പ്രഫസർ, കേരളവർമ കോളജ്). മക്കൾ: നവീൻ (ഐ.ബി.എം), വിനീത് (ആസ്റ്റർ മെഡിസിറ്റി). മരുമക്കൾ: ദിവ്യ, വിദ്യ (ഫെഡറൽ ബാങ്ക്).