ഒല്ലൂര്‍: ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കമ്പനിപടിക്കു സമീപം മുണ്ടന്‍കുരിയന്‍ വീട്ടില്‍ പരേതനായ വറീയതിന്റെ മകന് എം.വി. കുരിയന്‍ (93) നിര്യാതനായി.
ഒല്ലൂര്‍ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി ട്രഷര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ഒല്ലൂര്‍ ടൗണ്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക). മക്കള്‍: ജോളി, ജോസി, പരേതനായ ജോര്‍ജ്. മരുമക്കള്‍: ഡെയ്സി, ആന്റണി, റാഫി.