Obituary
ചാലക്കുടി: സെന്റ് ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു പോട്ട എടയപ്പുറത്ത് രശ്മി (37) നിര്യാതയായി. ഭർത്താവ്: പ്രദീപ് മേനോൻ. മക്കൾ: ശ്രേയ, ദിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
കൊടുങ്ങല്ലൂർ: ശൃംഗപുരം എൽതുരുത്ത് മങ്കാട്ടിൽ ശിവരാമന്റെ മകൻ വിശ്വംഭരൻ (50) നിര്യാതനായി. ഭാര്യ: സുനന്ദ. മകൾ: ആര്യനന്ദ.
കണ്ടശ്ശാംകടവ്: പടിയം ആശാരിമൂല തട്ടിൽ പല്ലൻ പരേതനായ ജോസിന്റെ മകൻ ജയിൻ (യാക്കോവ് -47) നിര്യാതനായി. മാതാവ്: പരേതയായ ജോസ്ഫീന. സഹോദരങ്ങൾ: ബാസ്റ്റിൻ, ക്ലീറ്റസ്, പരേതനായ ജോഷി.
മുറ്റിച്ചൂർ: അഞ്ചങ്ങാടി കുറുവത്ത് വേലപ്പന്റെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: വസന്തകുമാർ, രമേഷ്, രാജൻ, ഷീല, അനിൽകുമാർ. മരുമക്കൾ: ജയവല്ലി, ഷൈജി, വിജയലക്ഷ്മി, രാജേന്ദ്രൻ, ഷീജ.
ഗുരുവായൂർ: ബ്രഹ്മകുളം മാധവൻ വൈദ്യരുടെ മകൻ സുഗതൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഐശ്വര്യ, പാർവതി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
മണലൂർ: ബാങ്ക് സെന്ററിനുസമീപം പള്ളിയിൽ അജിത്തിന്റെ ഭാര്യ പ്രവീണ (41) നിര്യാതയായി. മക്കൾ: വിജയ് ഭാസ്കർ, അനഘ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
പോട്ട: വെട്ടിയാടൻ പരേതനായ കൊച്ചുമാത്തുവിന്റെ ഭാര്യ മേരി (82) നിര്യാതയായി. മകൻ: ജോസ് (ജിയോജിത്ത് ഫിനാൻഷ്യൽ സർവിസസ് ലിമിറ്റഡ്). മരുമകൾ: മഞ്ജു. സംസ്കാരം ബുധനാഴ്ച നാലിന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.
ആമ്പല്ലൂർ: മണ്ണംപേട്ട വട്ടണാത്ര അക്കരക്കാരൻ കുഞ്ഞുകുട്ടന്റെ മകൻ ഷാജു (52) നിര്യാതനായി. ഭാര്യ: പ്രവിത. മക്കൾ: ആസാദ്, ദിൽഷാദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അരിമ്പൂർ: എറവ് ഹരിത റോഡിൽ കറുത്തേടത്തുപറമ്പിൽ ജേക്കബ് (83) നിര്യാതനായി. ഭാര്യ: പരേതയായ റീത്ത. മകൾ: റീജ. മരുമകൻ: ഷാജു (സബ് എൻജിനീയർ, കെ.എസ്.ഇ.ബി, അരിമ്പൂർ).
കാരമുക്ക്: മണലൂർ പഞ്ചായത്ത് ഓഫിസിനുസമീപം ചുള്ളിപറമ്പിൽ ഡോ. സി.കെ. ദിവാകരൻ (72) നിര്യാതനായി. ഭാര്യ: വാസന്തി. മകൻ: ഡോ. ഫിറോസ് വരുൺ. മരുമകൾ: ഡോ. കൃപ. സംസ്കാരം പിന്നീട്
ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാന പാതയിൽ മാന്തത്തിൽ യുവാവ് കാറിടിച്ച് മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി മാന്തടം സെന്ററിൽ സ്കൂട്ടർ നിർത്തി ചായക്കടയിലേക്ക് കയറാനായി ഇറങ്ങിയ ഉടനെ കാർ ഇടിക്കുകയായിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സാജിദ. മക്കൾ: മുഹമ്മദ് ആഷിം, ആഷിത.
ചാവക്കാട്: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മുനമ്പം കുഴുപ്പിള്ളി പോണത്ത് കൃഷ്ണന്റെ മകൻ ജയനാണ് (62) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സൂര്യ വള്ളത്തിലെ തൊഴിലാളിയാണ്. കടപ്പുറം മുനക്കകടവ് അഴിമുഖത്തിനു പടിഞ്ഞാറ് ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ ജയൻ കുഴഞ്ഞുവീഴുകയായിരുന്നു. കരയിൽ എത്തുന്നതിനുമുമ്പേ മരിച്ചു.