Obituary
അന്തിക്കാട്: മാങ്ങാട്ടുകര കുന്നത്തുള്ളി ഉണ്ണികൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഉമ, നിത, ജ്യോതി. മരുമക്കൾ: ദീപക്, ജിലേഷ്, ലജിൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
കിഴുപ്പിള്ളിക്കര: സഹകരണ ബാങ്കിനു പടിഞ്ഞാറ് വലിയകത്ത് അബ്ദുറഹ്മാൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, ഷഫീക്ക്, ഷെബീർ, ഹസീന, സബീന. മരുമക്കൾ: നദീറ, സാബിറ, ബുഷറത്ത്, സലീം, ശിഹാബ്.
കയ്പമംഗലം: പെരിഞ്ഞനം വാട്ടർ ടാങ്കിന് സമീപം മങ്ങാട്ട് കുന്നത്ത് പരേതനായ പ്രഭാകര മേനോന്റെ ഭാര്യ സൗദാമിനി അമ്മ (84) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഷീജ, ഷീല. മരുമക്കൾ: ശ്രീജയ, കരുണാകരൻ, ഹരിദാസൻ.
ഗുരുവായൂർ: കോട്ടപ്പടി നിഹാരിക റോഡിന് സമീപം പൂക്കോട്ടിൽ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: സുനന്ദ (ആശ വർക്കർ, ഗുരുവായൂർ നഗരസഭ). മക്കൾ: നീരജ്, നന്ദിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
പഴയന്നൂർ: പാറക്കൽ പരേതനായ നെച്ചോട്ടിൽ മൊയ്തീൻ കുട്ടി (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലീം, സഹദ്, ഷഫീന. മരുമക്കൾ: ഷമീമ, സജ്ന, അബ്ദുന്നാസർ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പൊറ്റ ഖബർസ്ഥാനിൽ.
ഒല്ലൂര്‍: കാരേക്കാട്ട് പരേതനായ ബേബിയുടെ ഭാര്യ ടെസ്സി (72) നിര്യാതയായി. മക്കള്‍: ജോമോന്, മോളി, ഷൈനി, ജോഷി. മരുമക്കള്‍: ബെന്‍സി, ഷാജി, പോള്സന്, നൈസി.
ചാലക്കുടി: വെള്ളാഞ്ചിറ പുത്തൻപുരയ്ക്കൽ വേലുക്കുട്ടിയുടെ മകൻ പ്രകാശൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: ഷാരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.
ചാലക്കുടി: കവലക്കാട്ട് ചിറപ്പണത്ത് അൽഫോൻസ (71) നിര്യാതയായി. ഭർത്താവ്: ആൻഡ്രൂസ്. മക്കൾ: രാജീവ്, രാജി, മേരി മോൾ. മരുമക്കൾ: സിമ്മി തറയിൽ, ഷിബു ജോസ്, നിഥുൻ ജോയി പാലത്തിങ്കൽ. സംസ്കാരം ബുധനാഴ്ച മൂന്നിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
ചേലക്കര: മദ്യലഹരിയിലായിരുന്ന മകൻ കല്ലുകൊണ്ട് തലക്കടിച്ച പിതാവ് മരിച്ചു. കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ (97) ആണ് മരിച്ചത്. മേയ് 16ന് വൈകീട്ടാണ് തർക്കത്തിനിടെ മകൻ രാധാകൃഷ്ണൻ (55) പിതാവിനെ മർദിക്കുകയും തലക്കും ദേഹമാകെയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തത്. ചാത്തൻ ഒരാഴ്ചയോളം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ടിലെത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം. രാധാകൃഷ്ണൻ റിമാൻഡിലാണ്.
ചാവക്കാട്: പത്മശ്രീ ജേതാവും ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന്റെ കളരിയാശാനുമായ ഉണ്ണി ഗുരുക്കൾ (ശങ്കരനാരായണ മേനോൻ -94) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്താൽ രണ്ടു മാസത്തോളമായി കിടപ്പിലായിരുന്നു. കഴിഞ്ഞ വർഷമാണ് രാജ്യം പത്മശ്രീ പുരസ്കാരം നൽകി ഉണ്ണി ഗുരുക്കളെ ആദരിച്ചത്. 2019ലെ കേരള ഫോക്ലോർ അക്കാദമി ഗുരുപൂജ അവാർഡ്, കലാമണ്ഡലം സിൽവർ ജൂബിലി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മലപ്പുറം തിരൂർ നിറമരുതൂരിൽ കളരിപ്പയറ്റ് വിദഗ്ധരുടെ കുടുംബമായ മുടവങ്ങാട്ട് തറവാട്ടിലെ ശങ്കുണ്ണി പണിക്കരുടെയും ചുണ്ടയിൽ കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനായി 1929ലാണ് ജനനം. ഏഴാം വയസ്സ് മുതൽ കളരിപ്പയറ്റ് പരിശീലനം തുടങ്ങി. മുടവങ്ങാട്ട് ഗൃഹത്തിലെ വല്ലഭട്ട കളരിയിലും സ്വഗൃഹത്തിലെ കളരിയിലുമായിരുന്നു പരിശീലനം. 14ാം വയസ്സിൽ മുടവങ്ങാട്ട് കളരിയിൽ അരങ്ങേറ്റം കുറിച്ചു. മലപ്പുറം ഒഴൂർ കോഴിശ്ശേരി പുന്നക്കൽ തറവാട്ടിലെ സൗദാമിനിയമ്മയാണ് ഭാര്യ. മക്കൾ: കൃഷ്ണദാസ് (കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), രാജീവ്, ദിനേശൻ (കളരിപ്പയറ്റ് അസോസിയേഷൻ തൃശൂർ ജില്ല സെക്രട്ടറി), നിർമല. സംസ്കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.
പുത്തൻചിറ: വിഷ്ണുമായ നട തയ്യിൽ സുഗതൻ (62) നിര്യാതനായി. ഗുരുധർമ പ്രബോധിനി സഭ കൺവീനറും എസ്.എൻ.ഡി.പി പിണ്ടാണി ശാഖ ഭാരവാഹിയുമാണ്. ഭാര്യ: ഷീബ. മക്കൾ: സുബി, ജിബിൻ. മരുമക്കൾ: ഐശ്വര്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചേറ്റുവ: പയ്യന്നൂർ ചേടമ്പത്ത് വീട്ടിൽ രാഘവൻ നായർ (71) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഡോ. അനുരാഗ് നായർ, അനുരാജ് നായർ, അനുരൂപ് നായർ. മരുമക്കൾ: ഡോ. അഞ്ചു, വിദ്യ, പ്രിയങ്ക.