Obituary
വലപ്പാട്: പയച്ചോട് പടിഞ്ഞാറ് പണിക്കവീട്ടിൽ ഹനീഫ (അനു -75) നിര്യാതനായി. ഭാര്യ: ഖദീജ. മകൻ: സലീം. മരുമകൾ: ഹസീന.
പട്ടിക്കാട്: ഹിൽപ്പാടി മൂഞ്ഞേലി പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. മക്കൾ: കൊച്ചു ലോനപ്പൻ, ഫിലോമിന, ഗ്രേസി, റപ്പായി, ആനീസ്. മരുമക്കൾ: ഗ്രേസി, വർഗീസ്, കുഞ്ഞുമോൻ, സലോമി, സണ്ണി.
ചാലക്കുടി: പോട്ട ആശ്രമം റോഡിൽ പുതുശ്ശേരി കാട്ടാളൻ ജോസിന്റെ ഭാര്യ മേരി (78) നിര്യാതയായി. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സോജ, പരേതനായ സജി. മരുമകൻ: ഡോ. ബെറിൻ പോൾ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
ചെറുതുരുത്തി: ദേശമംഗലം കറ്റുവട്ടൂർ ആച്ചത്ത് കിഴക്കേതിൽ വീട്ടിൽ രാമൻകുട്ടി നായരുടെ ഭാര്യ സരസ്വതി (67) പുണെ മിലിട്ടറി ആശുപത്രിയിൽ നിര്യാതയായി. പുണെയിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന മക്കളുടെ കൂടെയായിരുന്നു. മക്കൾ: സോമസുന്ദരൻ, പത്മിനി, ജയൻ (ആർമി), രവീന്ദ്രൻ (ആർമി). മരുമക്കൾ: രശ്മി, രാജൻ, ദീപ, പ്രിൻസിബ.
കാഞ്ഞാണി: പറത്താട്ടിൽ പരേതനായ കോപ്പുണ്ണി ശാന്തിയുടെ മകൻ രഘു ശാന്തി (53) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: നന്ദന, ശബരീനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പടിയൂർ: സി.പി.ഐ പടിയൂര് ലോക്കല് കമ്മിറ്റി മുൻ സെക്രട്ടറിയും എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന തകരംകുന്നത് ടി.കെ. രാജൻ (79) നിര്യാതനായി. എസ്.എൻ.വി എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: പ്രസന്ന (റിട്ട. പ്രധാനാധ്യാപിക, എച്ച്.എം.എസ്.എൻ.വി എൽ.പി സ്കൂൾ). മക്കൾ: പ്രേംജ, പ്രിയ, പ്രസൂൺ കൃഷ്ണൻ. മരുമക്കൾ: സുധീർ, ലതീഷ്, ഹിമ.
ആമ്പല്ലൂർ: അളഗപ്പനഗർ അമ്മുകുളം ചക്കേരി വേലായുധന്റെ ഭാര്യ കൊച്ചുമോൾ (85) നിര്യാതയായി. മക്കൾ: ദേവീദാസൻ, ഹരിദാസൻ, ഊർമിളദേവി. മരുമക്കൾ: തങ്കമണി, ശാന്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
വാടാനപ്പള്ളി: ബീച്ച് റഹ്മത്ത് നഗറിന് തെക്ക് താമസിക്കുന്ന അറക്കവീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ഹുസൈൻ (56) നിര്യാതനായി. ‘മാധ്യമം’ നാട്ടിക ഏരിയ സർക്കുലേഷൻ െഡവലപ്മെന്റ് ഓഫിസറായിരുന്നു. മാതാവ്: ആമിന. ഭാര്യ: ഹദീഖ. മക്കൾ: മുഹമ്മദ് ജിസാൻ, നദ ഫാത്തിമ. സഹോദരങ്ങൾ: ഷഹർബാൻ, ആത്തിഖ, സുബൈരിയ, റസിയ, ഖമറുദ്ദീൻ, മുംതാസ്.
പഴുവിൽ: ചിറക്കൽ ഇഞ്ചമുടി പോസ്റ്റ്ഓഫിസിന് വടക്ക് പുതിയവീട്ടിൽ ഖാദർ ഹാജിയുടെ ഭാര്യ ആമിന (72) നിര്യാതയായി. മക്കൾ: നസീർ, നിഷാദ് (ഇരുവരും ഖത്തർ), നൂർജഹാൻ (മസ്കത്ത്), സുമി. മരുമക്കൾ: നസീമ, ഷൈബ, പരേതനായ സുലൈമാൻ, ഷെമീർ.
കൊണ്ടാഴി: വഴുക്കപ്പാറ അത്തിച്ചാലിൽ വീട്ടിൽ കുട്ടിനാരായണൻ (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: മണികണ്ഠൻ, രാമൻകുട്ടി, രമണി. മരുമക്കൾ: സുനിത, സിനിത, വിശ്വംഭരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർ മഠം പൊതുശ്മശാനത്തിൽ.
കയ്പമംഗലം: പഞ്ചായത്ത് ഓഫിസിന് കിഴക്ക് കിഴുവീട്ടിൽ പരമേശ്വരൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ സതീദേവി (റിട്ട. അധ്യാപിക ഒ.എൽ.എഫ്.ജി.എച്ച്.എസ്, മതിലകം). മക്കൾ: ഗീത (ചാവക്കാട് റൂറൽ ബാങ്ക്), പ്രീത (അധ്യാപിക, സെന്റ് ജോസഫ് സി.ജി.എച്ച്.എസ് മിഷൻ ക്വാർട്ടേഴ്സ്, തൃശൂർ), നടൻ രാജീവ് പരമേശ്വരൻ. മരുമക്കൾ: ശ്രീകൃഷ്ണൻ, രാമചന്ദ്രൻ, ദീപ.
കുഴിക്കാട്ടുശ്ശേരി: മഠത്തിപ്പറമ്പിൽ പരേതനായ കുട്ടന്റെ ഭാര്യ കാർത്യായനി (78) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാലക്കുടി പോട്ട പൊതുശ്മശാനത്തിൽ.