Obituary
എരുമപ്പെട്ടി: തോന്നല്ലൂർ പാലയൂര്‍ വീട്ടിൽ ലൂവീസിന്റെ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: എൽസി, മർഗ്ഗിലി, ജോയ്, ഷീല. മരുമക്കൾ: ഫ്രാൻസീസ്, റീന, ജോൺസൺ, പരേതനായ ഡേവീസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാത്രമംഗലം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: പാലയൂർ കണ്ണികുത്തി റോഡിൽ പരേതനായ ശ്രീധരന്റെ ഭാര്യ തളിയിൽ വിലാസിനി ടീച്ചർ (48) നിര്യാതയായി. മകൻ: സജിത്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചാവക്കാട് നഗരസഭ ക്രിമിറ്റോറിയത്തിൽ.
പനമുക്ക്: പരേതനായ ആലപ്പാട്ട് ജോസഫിന്റെ മകൻ ജോൺ (സണ്ണി -77) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധ്യ, സിനി, സിൻഡിൻ. മരുമക്കൾ: ജിമ്മി ജെയ്ക്കബ്, ജോഷി ഇമ്മട്ടി, ലോലക്ക് പോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പനമുക്കിലെ വീട്ടിൽനിന്ന് ആരംഭിച്ച് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
അവണൂർ: പുഴയ്ക്കൽ പി.വി. ഗോപിനാഥൻ (74) നിര്യാതനായി. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ഷിബി, ഷിജി. മരുമക്കൾ: അജിത്ത്, രാഗിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ.
ആമ്പല്ലൂർ: കല്ലൂർ ഭരതയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. മാരിയേക്കല് ചന്ദ്രനാണ് (68) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഭരത ക്വാർട്ടേഴ്സ് കയറ്റത്തില്‍ പരുന്ത് ആക്രമിച്ചതോടെയാണ് തേനീച്ച കൂടിളകിയത്. ഇതേസമയം പീച്ചി ഇടതുകര കനാല്‍ ബണ്ടിലൂടെ പോകുകയായിരുന്ന ചന്ദ്രനെ തേനീച്ചകൾ കൂട്ടമായെത്തി കുത്തുകയായിരുന്നു. കനാൽ ബണ്ടിന്റെ ഒരുവശത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാത്ത ഭാഗത്തായിരുന്നു തേനീച്ചക്കൂട്. രാത്രിയോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി രണ്ട് മീറ്ററോളം വലിപ്പമുള്ള തേനീച്ചകൂട് തീവെച്ചു നശിപ്പിച്ചു.
തളിക്കുളം: വൃക്കകൾ തകരാറിലായ യുവാവ് യാത്രയായി, നാടിന്റെ കൈത്താങ്ങിന് കാത്തുനിൽക്കാതെ. തളിക്കുളം കൈതക്കൽ എൽ.പി സ്കൂളിനുവടക്ക് അമ്പലത്തുവീട്ടിൽ സുലൈമാന്റെ മകൻ ഹസനാണ് (23) ഞായറാഴ്ച രാവിലെ മരിച്ചത്. ഒന്നരമാസം മുമ്പാണ് പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തിയത്. ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചിരുന്നത്. ഇതിനായി ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പണം സ്വരൂപിച്ചുവരുകയായിരുന്നു. അഞ്ചുദിവസം മുമ്പ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. കൈതക്കൽ സെൻററിലെ മൊബൈൽ ഷോപ്പ് കടയിലെ ജീവനക്കാരനായിരുന്നു. മാതാവ്: സുബൈദ. സഹോദരങ്ങൾ: ഹുസൈൻ, ഷഫീഖ്.
നടത്തറ: ദേശീയപാതയിൽ പിക്അപ് വാനിടിച്ച് കാൽനട യാത്രികൻ മരിച്ചു. നടത്തറ കോളങ്ങാട്ടിൽ കൃഷ്ണനാണ് (67) മരിച്ചത്. ഞായറാഴ്ച പുലർച്ച അഞ്ചിന് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഇതേ വാഹനത്തിൽത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കുഞ്ഞി. മക്കൾ: രാജേഷ്, ബാബു. മരുമക്കൾ: സന്ധ്യ, മിഥ്യ.
കൊടകര: ദേശീയപാതയിലെ നെല്ലായിയില്‍ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോട്ടുകര കാട്ടികോലോത്ത് അനില്‍കുമാറിന്റെ മകന് ആദിത്യനാണ് (22) മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് അപകടം. തൃശൂരില്‍ ബേക്കറി ജീവനക്കാരനാണ്. അമ്മ: ദീപ്തി. സഹോദരി: അജന്യ (നഴ്സ്, കൊല്ലം).
തിരൂർ: കുളങ്ങര പരേതനായ ഔസേപ്പിന്റെ ഭാര്യ സലീന (80) നിര്യാതയായി. മക്കൾ: ജോൺസൺ, ബേബി, ആഗ്നസ്, ഗ്രേസി. മരുമക്കൾ: മിനി, ഡേവിസ്, ആന്റണി, പരേതനായ വിൽസൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് തിരൂർ സെൻറ് തോമസ് ദേവാലയത്തിൽ.
മുല്ലശ്ശേരി: ശാന്തിഗ്രാമം കുരിയാക്കോട്ട് സതീശന്റെ ഭാര്യ വിപിന (63) നിര്യാതയായി. മക്കൾ: ഷാലിൻ, ഷീന. മരുമക്കൾ: ഷിബു, സന്ദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുല്ലശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.
കാട്ടൂർ: വടക്കുമുറി വീട്ടിൽ നാണു (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ജ്യോതിഷ്, രാജേഷ്, സതീഷ്. മരുമക്കൾ: രജിത, രമി, സൗമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ആമ്പല്ലൂർ: മുപ്ലിയം അന്തിക്കാടൻ പരേതനായ രാമന്റെ ഭാര്യ ഭാർഗവി (79) നിര്യാതയായി. മക്കൾ: പുഷ്പ, അജിത, ദമയന്തി, നളിനി, രാജേഷ്. മരുമക്കൾ: വാസുദേവൻ, വിജയൻ, ഭാസ്കരൻ, സന്തോഷ്, സിനി.