Obituary
തൃശൂർ: തപാൽ ജീവനക്കാരനെ ഓഫിസിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അയ്യന്തോള്‍ തപാലോഫിസിലെ മെയില്‍ ഓവര്‍സിയർ മുണ്ടത്തിക്കോട് ഇറക്കത്ത് വീട്ടില്‍ ഹരിദാസാണ് (46) മരിച്ചത്. ശരീരത്തില്‍ പേപ്പറുകള്‍ കെട്ടിവെച്ച് സാനിറ്റൈസറും പെട്രോളും ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ അയ്യന്തോള്‍ പോസ്റ്റ്ഓഫിസ് നോര്‍ത്ത് സബ് ഡിവിഷന് ഇന്‍സ്പെക്ടര്‍ കാര്യാലയത്തിൽനിന്ന് കുപ്പികള്‍ കണ്ടെത്തി. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പുല്ലഴിയിലായിരുന്നു ഹരിദാസ് താമസം. ഞായറാഴ്ച വൈകീട്ട് ഓഫിസില്‍ കുറച്ചുപണി ചെയ്യാനുെണ്ടന്ന് പറഞ്ഞാണ് ഓഫിസിലേക്ക് പോയത്. ഭാര്യ: സുബിത (പോസ്റ്റ് വുമൺ). മക്കൾ: അനുശ്രീ, അമോദ്. വെസ്റ്റ് പൊലീസും ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് പരേതനായ ചാലിൽ പരീദിന്റെ മകൻ ഹമീദ് (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷറഫ്, സുലൈമു, മുസ്തഫ, ബുഷറ. മരുമക്കൾ: ഖാദർ, റസീന, ഐഷ, ഫബീന. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് പുതിയറ പള്ളി ഖബർസ്ഥാനിൽ.
കൂനംമൂച്ചി: തരകന് മേലൂട്ട് തോമക്കുട്ടിയുടെ മകന് ചാക്കോ (67) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കള്‍: റോണിയ (ഫിന്‍ലാന്‍ഡ്), റിക്കൊ (കുവൈത്ത്). മരുമക്കള്‍: ജറൂസ് (ഫിന്‍ലാന്‍ഡ്), ടെസ്ന (കുവൈത്ത്). സംസ്കാരം തിങ്കളാഴ്ച അഞ്ചിന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി ഞാലിയിൽ അപ്പുട്ടിയുടെ മകൻ ചന്ദ്രൻ (70) നിര്യാതനായി. മക്കൾ: രമേഷ്, രജീഷ്, ഷൈജി, ബേബി, ബൈജി. മരുമക്കൾ: മണികണ്ഠൻ, ഷനിൽ, ഷിനോജ്, അശ്വതി, നിഷ.
ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി ചൂണ്ടാണി പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാധ (78) നിര്യാതയായി. മകൾ: രേഖ. മരുമകൻ: രാജു.
ഒല്ലൂർ: സെൻറ് വിസെൻറ് ഡിപോൾ ആശുപത്രിക്കുസമീപം അന്തിക്കാടൻ യോഹന്നാന്റെ മകൻ ബാബു ( 58) നിര്യാതനായി. ഭാര്യ: ഷീല. മകൾ: ഹെലൻ.
കണ്ടശ്ശാംകടവ്: ചിറയത്ത് ലോഹിദാക്ഷൻ (79) നിര്യാതനായി. റിട്ട. ഇന്ത്യൻ എക്സ്പ്രസ് ജീവനക്കാരനും മണലൂർ പഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: പരേതയായ ജാനകി (അധ്യാപിക). മക്കൾ: ലിജി, ബിജി, സിജിൻ. മരുമക്കൾ: സുനിൽ, രമേഷ്, പ്രീതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
ആമ്പല്ലൂർ: പുതുക്കാട് തെക്കേ തൊറവ് മഠത്തി ചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അംബിക, അശ്വതി. മരുമക്കൾ: ജെലീഷ്, നിതീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
തിരൂർ: ദേശസമുദായ കപ്പേളക്ക് സമീപം പാട്ടത്തിപ്പറമ്പിൽ പ്രഭാകരന്റെ ഭാര്യ പുഷ്പലത (66) നിര്യാതനായി. മക്കൾ: സുജിത്ത്, സുബിത്ത്, സുമിത്ത്. മരുമക്കൾ: രാഗി, രമ്യ, ജിഷ.
മണലൂർ: കണ്ടങ്ങത്ത് അശോകൻ (67) നിര്യാതനായി. എസ്.എം.ടി ബസ് ജീവനക്കാരനായിരുന്നു. ഭാര്യ: ബേബി. മക്കൾ: ധന്യ (സർവേ ഡിപ്പാർട്ട്മെന്റ്), നിധിൻ. മരുമക്കൾ: പ്രവീൽ, അഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പഴയന്നൂർ: പുത്തരിത്തറ തൃത്താല പത്മനാഭൻ (ഉണ്ണി - 70) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രതീഷ്, രജനി. മരുമക്കൾ: കൃഷ്ണപ്രസാദ്, അർച്ചന. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
അതിരപ്പിള്ളി: മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ റിസോർട്ടിൽ മരിച്ച നിലയിൽ. ചേലക്കര സ്വദേശി മേപ്പാടം ചുങ്കത്ത് ജേക്കബിന്റെ മകൻ ജിംസൺ (45) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് പരിയാരം വിരിപ്പാറയിലെ റിവർ എഡ്ജ് റിസോർട്ടിന്റെ ചവിട്ടുപടിയുടെ സമീപം മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞു വീണതാണെന്ന് സംശയിക്കുന്നു. അതിരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിജ. മകൾ: ആൻസിയ മേരി. അമ്മ: ലീല.