പട്ടിക്കാട്: വാണിയമ്പാറ ദേശീയപാത മുറിച്ചുകിടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. മഞ്ഞളി വീട്ടിൽ ഏലിയാമ്മ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 നായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: ജേക്കബ്, പരേതയായ പ്രീതി, പ്രിയ. മരുമക്കൾ: പരേതയായ റൻസി, പീറ്റർ, ഷാജി ജെ. സൈമൺ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വാണിയമ്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.