ചാവക്കാട്: ഒരുമനയൂർ മുത്തന്മാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന അറക്കൽ മൊയ്തുണ്ണി ഹാജി (86) നിര്യാതനായി.
ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ മുൻ പ്രസിഡൻറ്, നാഷനൽ ഹുദാ ട്രസ്റ്റ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മകൾ സൈനബ ചാവക്കാട് ഗ്രന്ഥകാരിയും തനിമ കലാവേദിയുടെ സംസ്ഥാന സമിതി അംഗവുമാണ്. ഭാര്യ: നബീസു. മറ്റുമക്കൾ: ഹസീബ്, സഫൂറ, തൻസി.
മരുമക്കൾ: അഷറഫ് അലി, മുഹമ്മദ്, അഷറഫ്, ഡോ. ഷബ്ന, അജ്ന. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 4. 30ന് തെക്കേതലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.