തൃശൂർ: പ്രശസ്ത പച്ചമരുന്ന് വ്യാപാരിയായിരുന്ന ഇമ്മട്ടി ലോനപ്പൻ റപ്പായിയുടെ മകൻ അഡ്വ. ഇ.ആർ. തോമസ് (89) അന്തരിച്ചു. റിട്ട. അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡൻറ്, തൃശൂർ അർബൻ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, കൽദായ സുറിയാനി സഭ ഇലക്ഷൻ ഓഫിസർ, മാർ തിമോഥയൂസ് മെത്രാപ്പോലീത്തൻ ഫെലോഷിപ് സെക്രട്ടറി, ജില്ല ഹോക്കി ടീം ക്യാപ്റ്റൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ ചാണ്ടി കുടുംബാംഗം ഡാർളി തോമസ് (റിട്ട. ജില്ല സഹകരണ ബാങ്ക് മാനേജർ). മക്കൾ: ഷീൻ ജോയ് (എൽ.ഐ.സി അസി. ഓഫിസർ, ബംഗളൂരു), ഷെറിൻ ബിജു (കെൻസി പബ്ലിക് സ്കൂൾ, ബംഗളൂരു), ഡോ. റിഷി ഇമ്മട്ടി (മദർ ആശുപത്രി, തൃശൂർ). മരുമക്കൾ: എൻജിനീയർ ജോയ് രാജൻ ചെറുവത്തൂർ (ഫോർമർ ചീഫ് മാർക്കറ്റിങ് ഓഫിസർ, എൽ ആൻഡ് ടി മുംബൈ), എൻജിനീയർ ബിജു കുരിയാക്കോസ് തണ്ണിക്കോട്ട് (മാനേജർ, എ.എം.ഡി, ബംഗളൂരു), റീമോൾ പള്ളിപ്പുറം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി സെമിത്തേരിയിൽ.