കൂറ്റനാട്: തൃശൂർ റിട്ട. ഡി.എം.ഒ കൂറ്റനാട് കുറുങ്ങാട്ടുവളപ്പിൽ ഡോ. കെ.വി. ഹംസക്കുട്ടി (78) നിര്യാതനായി. ഐ.എം.എ തൃശൂർ പ്രസിഡൻറ്, ലയൺസ് ക്ലബ് പ്രസിഡൻറ് സ്ഥാനവും റോട്ടറി ക്ലബ്, എൻജിനിയേഴ്സ് ക്ലബ്, പ്രോബസ് ക്ലബ് എന്നിവയിൽ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഡോ. നസ്സീം ഹംസ. മക്കൾ: സജിദ കമാൽ (അബൂദബി), സബിദ സാദിഖ് (ഗോവ), സഫീർ (ദുബൈ). മരുമക്കൾ: കമാൽ (ചാർട്ടേഡ് അക്കൗണ്ടൻറ്, അബൂദബി), സാദിഖ് (ഇന്ത്യൻ നേവി, ഗോവ), അംനാസ് (ദുബൈ). സഹോദരങ്ങള്‍: അബ്ദുല്‍ സലാം ഹാജി (ഷഹനാസ് സില്‍ക് ഹൗസ്, കൂറ്റനാട്), അബ്ദുല്‍ കരീം ഹാജി (പ്രസിഡൻറ്, ടൗണ്‍ ജുമാമസ്ജിദ്, കൂറ്റനാട്), ഫാത്തിമക്കുട്ടി, ആമിനക്കുട്ടി, പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ ബഷീര്‍ ഹാജി, പരീക്കുട്ടി ഹാജി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വളരെയേറേ സംഭാവന ചെയ്ത വ്യക്തിയായ ഡോക്ടറുടെ നിര്യാണത്തിൽ കൈപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ, വൈസ് പ്രസിഡൻറ് കെ.എം. ലെനിൻ എന്നിവർ അനുശോചിച്ചു.