പട്ടാമ്പി: ടൗണിലെ വസ്ത്രവ്യാപാരിയും (പുല്ലാനി ടെക്സ്റ്റൈൽസ്) കോൺഗ്രസ് നേതാവുമായിരുന്ന പുല്ലാനി മുഹമ്മദ് കമാൽ ഹാജി (88) നിര്യാതനായി.
കോൺഗ്രസ് മണ്ഡലം നേതാവ്, ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ്, എം.ഇ.എസ് വൈസ് പ്രസിഡന്റ്, കൊടലൂർ മഹല്ല്, പട്ടാമ്പി മഹല്ല് ഭാരവാഹി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: കുട്ടിബീവി. മക്കൾ: മുഹമ്മദാലി, അഷ്റഫ്, ലത്തീഫ്, ഹഫ്സത്ത്, റുഖിയ, ബുഷ്റ, ഷറീന, കമാൽ, അമീർ. മരുമക്കൾ: ബുഷ്റ, ഷാഹിന, ഫൗസിയ, മുഹമ്മദ് കുട്ടി, അബ്ബാസ്, മുഹമ്മദലി, ശരീഫ്, ദിസ്നി, റമി.