നിലമ്പൂര്‍: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വടപുറം സുലൈമാന്‍ സഖാഫി (50) നിര്യാതനായി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രൈവറ്റ് സെക്രട്ടറിയായും കൊണ്ടോട്ടി ബുഖാരി ദഅ്വ കോളജ്, ബര്‍ദുബൈ മര്‍കസ് എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനം ചെയ്തിരുന്നു. ദീര്‍ഘകാലം യു.എ.ഇ സര്‍ക്കാറിന് കീഴിലെ പ്രഭാഷകനും ഐ.സി.എഫ് മലപ്പുറം ജില്ല ഭാരവാഹിയുമായിരുന്നു. വടപുറം പരേതനായ പുളിക്കല്‍ ഉണ്ണിമമ്മദ് -കുഞ്ഞിപ്പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: സുഹൈല്‍ മുസ്ലിയാര്, ഫാത്തിമ ജാസ്മിന്, ആയിഷ മുഫീദ, ഹാഫിള് ഷമ്മാസ്, ഫാത്തിമ ഹുദ. മരുമകന്: ഫാഫിള് സ്വാലിഹ് സഖാഫി. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹിമാന്, ഹുസൈന്, സിദ്ദീഖ്, ഫാത്തിമ, ആയിഷ, റുഖിയ്യ, നഫീസ, സുമയ്യ.