എടപ്പാൾ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വൈസ് പ്രസിഡൻറും മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻറുമായ പുറങ്ങ് ടി. മൊയ്തീന് മുസ്ലിയാര് (64) നിര്യാതനായി. മുപ്പത്തിയഞ്ച് വര്‍ഷമായി പുറങ്ങ് ഇര്‍ശാദുല്‍ ഇസ്ലാം മദ്റസ സദർ മുഅല്ലിമാണ്. പൊന്നാനി കറുകത്തിരുത്തി, ബിയ്യം, പനങ്ങാട്ടൂര്‍, താനൂര്‍ എന്നിവിടങ്ങളിലും മദ്റസാധ്യാപകനും ഇമാമുമായിരുന്നു. സമസ്ത പൊന്നാനി താലൂക്ക് മുശാവറ അംഗം, തവനൂര്‍ മണ്ഡലം വൈസ് പ്രസിഡൻറ്, ചെമ്മാട് ദാറുല്‍ഹുദ യൂനിവേഴ്സിറ്റി സെനറ്റംഗം, കാടഞ്ചേരി നൂറുല്‍ ഹുദ ഉപദേശകസമിതിയംഗം, എടപ്പാള്‍ ദാറുല്‍ ഹിദായ കമ്മിറ്റിയംഗം, അതളൂര്‍ ദാറുല്‍ ഖുര്‍ആന്‍ ട്രസ്റ്റ് അംഗം, മാറഞ്ചേരി റേഞ്ച് സെക്രട്ടറി, മാത്തൂര്‍ മഹല്ല് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. സുന്നി യുവജനസംഘം, സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷന് കമ്മിറ്റികളിൽ അംഗമാണ്. പൊന്നാനിക്കടുത്ത് മാത്തൂര്‍ തൂമ്പില്‍ രായിന്‍കുട്ടി ഖദീജ ദമ്പതികളുടെ മകനായി ജനിച്ച മൊയ്തീന് മുസ്ലിയാര് മംഗലം, പുന്നയൂര്‍ ദര്‍സുകളില്‍ പഠനം നടത്തി. ഭാര്യ: ആമിന കാടഞ്ചേരി. മക്കള്‍: മുഹമ്മദ് ശമീം നിസാമി (ദാറുല്‍ ഹുദ വിമന്‍സ് കോളജ്, ബി.പി. അങ്ങാടി ), മുഹമ്മദ് നസീര്‍, ശക്കീല, ഹസീന. മരുമക്കള്‍: സിദ്ദീഖ് ബദ്രി ചിറയന്‍കാട് (എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ല പ്രസിഡൻറ്), മന്‍സൂര്‍ ചേലക്കര, മുര്‍ശിദ മറവഞ്ചേരി. സഹോദരങ്ങള്‍: മുഹമ്മദ് മുസ്ലിയാര്, ഫാത്തിമ. പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍, ചേളാരി സമസ്താലയം എന്നിവിടങ്ങളില്‍ ജനാസ നമസ്കാര ശേഷം മാത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.