രാമപുരം: രാമപുരം സഹകരണ ബാങ്ക് മുൻ ജീവനക്കാരനും സാമൂഹിക പ്രവർത്തകനുമായ കടുങ്ങപുരത്തെ വയലക്കാടൻ അബ്ദു (69) നിര്യാതനായി. കട്ടിലശ്ശേരി മഅ്ദനുൽ ഉലൂം മദ്റസ കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി, കടുങ്ങപുരം പോസ്റ്റ് ഓഫിസ് പടി മഹല്ല് മസ്ജിദുന്നൂർ പ്രസിഡൻറ്, സെക്രട്ടറി, വള്ളുവനാട് കോക്കനട്ട് ഫെഡറേഷൻ യൂനിറ്റ് പ്രസിഡൻറ്, ജലനിധി ഫെഡറേഷൻ യൂനിറ്റ് പ്രസിഡൻറ്, മുസ്ലിം ലീഗ് വാർഡ് പ്രസിഡൻറ്, സെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു)പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: കരുവാടി ആമിന (കടുങ്ങപുരം). ഭാര്യ: പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് മുൻ അംഗം രാമപുരം നാറാണത്ത് പിലാക്കൽ നഫീസ ടീച്ചർ (റിട്ട. അറബി അധ്യാപിക, ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്കൂൾ.) മക്കൾ: സാബിറ ടീച്ചർ (എ.എൽ.പി.എസ് ചെരക്കാറമ്പ്), സജ്ന ടീച്ചർ, ഷംല ടീച്ചർ (എ.എ.എൽ.പി.എസ് ആനമങ്ങാട്), ഷാഹിദ ടീച്ചർ. മരുമക്കൾ: മുഹമ്മദ് സാദിഖ് തവളേങ്ങൽ (വഴിപ്പാറ), അബ്ദുറഹ്മാൻ ഇരിക്കുംപറമ്പ് (കൊളത്തൂർ), മുഹമ്മദ് ഹനീഫ മുള്ളത്ത് (ആനമങ്ങാട്), മുഹമ്മദ് റിയാസ് പുന്നശേരി ചെറുകര (മക്ക). സഹോദരങ്ങൾ: അബ്ദുസ്സലാം (ജിദ്ദ) ആലി, കുഞ്ഞലവി, വി.ടി. മൂസ (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി പുഴക്കാട്ടിരി) പാത്തുണ്ണി (അംഗൻവാടി അധ്യാപിക, കട്ടിലശ്ശേരി) സുബൈദ ടീച്ചർ (പാങ്ങ് പടിഞ്ഞാറ്റു മുറി എൽ.പി സ്കൂൾ), ആസ്യ.