വേങ്ങര: സമസ്ത ജില്ല മുശാവറ അംഗവും വേങ്ങര മണ്ഡലം പ്രസിഡൻറും കുണ്ടൂർ മർകസ് സീനിയർ മുദർരിസുമായ കൂറ്റൂർ പാക്കടപ്പുറായ ഇരുകുളം മഹല്ല് സ്വദേശി മണ്ടോട്ടിൽ മുഹമ്മദ് മുസ്ലിയാർ (81) നിര്യാതനായി. മത പ്രഭാഷകൻ കൂടിയായിരുന്ന ഇദ്ദേഹം 10 വർഷത്തോളം ഇരുകുളം ജുമാ മസ്ജിദിൽ മുദർരിസായിരുന്നു. പിന്നീട് പറപ്പൂർ, വേങ്ങര, എടവണ്ണപ്പാറ, കിളിനക്കോട്, കിഴിശ്ശേരി, കുഴിമണ്ണ, ചെപ്യാലം, ചേറൂർ വി.കെ മാട്, ഊരകം പുളിക്കപ്പറമ്പ് തുടങ്ങിയ വിവിധ മഹല്ലുകളിലും സേവനം ചെയ്തു. ദാറുല്‍ ഹുദാ വനിത കാമ്പസ് പ്രിൻസിപ്പലായി ചുമതല വഹിച്ചിട്ടുണ്ട്. എടവണ്ണപ്പാറ റഷീദിയ്യയിലും സേവനമനുഷ്ഠിച്ചു. പിതാവ്: പരേതനായ മണ്ടോട്ടിൽ മുഹമ്മദ് മൊല്ല. ഭാര്യ: നഫീസ. മക്കൾ: ഹനീഫ, റഫീഖ്, ശാഫി ഹുദവി, ബശീർ ഹുദവി, മുനീർ ഹുദവി, നദീർ ഹുദവി, മുബശ്ശിർ ഹുദവി, ഖദീജ, ജുബൈരിയ, ഉമ്മു കുൽസു. മരുമക്കൾ: ഉമർ മുസ്ലിയാർ, ഹംസ അൻവരി, നാസർ, ശരീഫ, അസ്മാബി, മർയം, റഹ്മത്തുന്നിസ, ശാക്കിറ, സജാനി.
വിവിധ തവണകളായി നടന്ന മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബശീറലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഗഫൂർ ഖാസിമി, കെ.കെ.എസ് ബാപ്പുട്ടി തങ്ങൾ എന്നിവർ നേതൃത്വം നൽകി. പാക്കടപ്പുറായ ഇരുകുളം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.