വളാഞ്ചേരി: സി.കെ. പാറ എ.എൽ.പി സ്കൂൾ പ്രഥമ പ്രധാനാധ്യാപകൻ വി.ടി. ഹബീബ് കോയ തങ്ങൾ (84) നിര്യാതനായി. തിണ്ടലം സി.കെ. പാറ മഹല്ല് പ്രസിഡൻറ്, സെക്രട്ടറി, പുറമണ്ണൂർ മജ്ലിസ് കോംപ്ലക്സ് മാനേജർ, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ആയിശ ബീവി. മക്കൾ: ഫാത്തിമത്തു സുഹ്റ, മൈമൂനത്ത് ബീവി, നമീറ (അധ്യാപിക, എ.എൽ.പി.സ്കൂൾ സി.കെ. പാറ), ഉമ്മുകുൽസു, മുഹമ്മദ് ശരീഫ് കോയ തങ്ങൾ (അധ്യാപകൻ, മജ്ലിസ് എ.എൽ.പി സ്കൂൾ). മരുമക്കൾ: ഹബീബ് കോയ തങ്ങൾ (ചെല്ലൂർ), മുഹമ്മദ് കോയ തങ്ങൾ (കുറ്റൂർ), കരീംകോയ തങ്ങൾ (ചോറ്റൂർ), മുഹമ്മദ് കോയ തങ്ങൾ (സി.കെ പാറ).