മലപ്പുറം: നേർവഴി പബ്ലിക്കേഷൻ സ്ഥാപകനും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ഒ.പി. അലി മുണ്ടുപറമ്പ് (62) നിര്യാതനായി. മലപ്പുറത്തെ ആദ്യകാല വ്യവസായ സംരംഭകനും ഒ.പി ടെക്സ്ൈറ്റൽസ് ആൻഡ് ജ്വല്ലറി ഗൾഫ് ബസാർ ഉടമയുമായിരുന്നു. നേർവഴി പബ്ലിക്കേഷനിലൂടെ നൂറിലധികം പുസ്തകങ്ങൾ രചിച്ചു. പ്രാദേശിക ചരിത്രരചനകളും സ്മരണികകളും സ്വന്തമായി തയാറാക്കിയിട്ടുണ്ട്. നാട്ടുകാര്യം മാസിക, നേർവഴി മാസിക, ദൃഷ്ടി സായാഹ്ന ദിനപത്രം, മലപ്പുറം വിശേഷം, മലബാർ വിശേഷം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി പ്രവർത്തിച്ചു. മദ്റസ അധ്യാപകനായും മസ്ജിദ് ഇമാമായും വിവിധ ഇടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മലപ്പുറം മുണ്ടുപറമ്പിലെ പരേതരായ ഒതുക്കുപ്പാറ ഹസ്സൻ മാസ്റ്ററുടെയും ചേങ്ങോട്ടൂർ കുന്നത്ത് കുഞ്ഞായിശയുടെയും മകനാണ്. ഭാര്യ: ഒ.സി. ആയിഷ പാണക്കാട് (അംഗൻവാടി ടീച്ചർ, കാട്ടുങ്ങൽ) മക്കൾ: അസ്ലം, ആബിദ്, ആഷിക്ക് (എല്ലാവരും ദുബൈ), ഷമീമ. മരുമക്കൾ: സുഹ്റ (പാണ്ടിക്കാട്), ഫാസില പർവീൻ (വേങ്ങര). സഹോദരങ്ങൾ: മുഹമ്മദ് (ചേപ്പൂർ), അബ്ദുൽ ലത്തീഫ്, ഉസ്മാൻ, അബൂബക്കർ, ഉമ്മർ, ഫാത്തിമ (കാരാട്ടുപറമ്പ്), ഹഫ്സത്ത് (മഞ്ചേരി), പരേതരായ മൊയ്തീൻ (റിട്ട. ക്രൈംബ്രാഞ്ച് ഓഫിസ്, മലപ്പുറം) ഒ.പി. ഹുസൈൻ (റിട്ട. കെൽ. കാസർകോട്).