മക്കരപറമ്പ്: വടക്കാങ്ങര വാദി ബദറിലെ വാഴക്കാട്ടുതൊടി അബ്ദുല്ല (60) നിര്യാതനായി. മുൻ പ്രവാസിയും വടക്കാങ്ങര മേഖല മുസ്ലിം ജമാഅത്ത് അംഗവും വാദി ബദ്ർ മസ്ജിദ് കമ്മിറ്റി അംഗവുമാണ്. വാഴക്കത്തൊടി മുഹമ്മദ്, ആലക്കത്തൊടി ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: തോണിക്കര മറിയുമ്മ (തിരൂർക്കാട്). മക്കൾ: യൂസുഫ് അലി (റിയാദ്), സൗദ, സുവൈവത്ത്, അഫ്നാൻ. മരുമക്കൾ: തോണിക്കര മുഫീദ (തിരൂർക്കാട്), ജബ്ബാർ കരുവമ്പാറ (പെരിന്തൽമണ്ണ), മുഹമ്മദ് (പെരിന്താറ്റിരി). സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുമ്മ (വടക്കാങ്ങര), ആസ്യ (കൂട്ടിൽ), അബ്ദുസ്സമദ്, അലവിക്കുട്ടി (ജിദ്ദ), ഉസ്മാൻ (അധ്യാപകൻ, മക്കരപ്പറമ്പ് ജി.എച്ച്.എസ്.എസ്).