പട്ടാമ്പി: മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡൻറുമായ സി.പി. മുഹമ്മദിെൻറ സഹോദരൻ സി.പി. സക്കീർ (46) നിര്യാതനായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോക്സ്വിൻ പ്രോജക്ട് ഡയറക്ടറും ഇറാം മോേട്ടാഴ്സിെൻറ മുൻ ഡയറക്ടറുമാണ്. കരിങ്ങനാട് ചെറുളിപ്പറമ്പിൽ പരേതരായ മുഹമ്മദിെൻറയും ഫാത്തിമയുടെയും മകനാണ്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ ഷൈ ന. മകൻ: അലൻ. മറ്റു സഹോദരങ്ങൾ: സി.പി. അൻവർ അലി, സി.പി. അബ്ദുൽ ഖാദർ (എം.ഡി, സേവന ആശുപത്രി, പട്ടാമ്പി), സി.പി. മുഹമ്മദ് നജീബ്, സി.പി. യാസർ അറാഫത്ത്(എക്സിക്യൂട്ടീവ് സെക്രട്ടറി, കോൺഫറൻസ് പാലസ് റിയാദ്), സി.പി. ഷംസുദ്ദീൻ (വിളയൂർ ഗ്രാമപഞ്ചായത്തംഗം), സി.പി. നസ്മൽ, സി.പി. റിയാസ്, റുഖിയ, സുലൈഖ, പരേതരായ നഫീസ, ഖദീജ, ഖമറുന്നീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കരിങ്ങനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.