താനൂർ: ചിലവിൽ-മണ്ണാരക്കൽ ഈങ്ങാപടലിൽ അഹമ്മദ് കുട്ടി ഹാജി (68) നിര്യാതനായി. പകര എ.എം.എൽ.പി സ്കൂളിലെ റിട്ട. അറബിക് അധ്യാപകനായിരുന്നു. ചിലവിൽ മഹല്ല് സെക്രട്ടറി, മണ്ണാരക്കൽ മസ്ജിദ് കമ്മിറ്റി പ്രസിഡൻറ്, ഹയാത്തുൽ ഇസ് ലാം സംഘം ജനറൽ സെക്രട്ടറി, എസ്.വൈ.എസ്, എസ്.എം.എഫ് പഞ്ചായത്ത് ഭാരവാഹി, മദ്റസ മാനേജ്മെൻറ് അസോസിയേഷൻ തിരൂർ മേഖല വൈസ് പ്രസിഡൻറ്, കെ.എ.ടി.എഫ് താനൂർ ഉപജില്ല പ്രസിഡൻറ്, പെൻഷനേഴ്സ് യൂനിയൻ മേഖല വൈസ് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിമറിയം. മക്കൾ: മുജീബ് റഹ്മാൻ (ഇ.പി. മെഡിക്കൽസ് വൈലത്തൂർ), സുഹ്റ, റസിയ, സീനത്ത്, മുംതാസ്. മരുമക്കൾ: മുനീർ (കൊടിഞ്ഞി), സലീം (മോര്യ), അബ്ദു ലത്തീഫ് (പകര), ഷാഫി (ചേരുരാൽ), റസീന. സഹോദരങ്ങൾ: കുഞ്ഞാലൻ, അവറാൻ കുട്ടി ഹാജി, മൊയ്തീൻ കുട്ടി, ഫാത്തിമക്കുട്ടി, ആയിശ, മറിയം, സൈനബ.