മഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പ് മാക് ഗ്ലാസ് ഹൗസ് ഉടമയും കാളികാവ് പുല്ലങ്കോട് പരേതനായ കണക്കഞ്ചേരി ആലിയുടെ മകനുമായ മുഹമ്മദലിയാണ് (58) മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറിന് ഹാഫ് കിടങ്ങഴിയിലായിരുന്നു അപകടം. കിടങ്ങഴിയിലെ വീട്ടിൽനിന്ന് ബൈക്കിൽ നെല്ലിപ്പറമ്പിലേക്ക് പോകവെ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായി
രുന്നു.
മാതാവ്: പരേതയായ ബീവി. ഭാര്യ: സാജിദ. മക്കൾ: ജുവൈരിയ, മുഹ്സിന, റുമൈസ മിൽഹാന, ഫാത്തിമ ഫർഹാന. മരുമക്കൾ: മുഹമ്മദ് ഹാരിസ്, സജീം പുലിക്കുന്നുമ്മൽ, ഒ.കെ. ഫാഹിദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ കിടങ്ങഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.