കൊടുവള്ളി: നെല്ലിക്കോട്ട് പറമ്പത്ത് റിട്ട. അധ്യാപകൻ എൻ.പി. അഹമ്മദ് കുഞ്ഞി മാസ്റ്റർ (73) നിര്യാതനായി. ജമാഅത്തെ ഇസ് ലാമി കൊടുവള്ളി ടൗൺ പ്രദേശിക അമീറായിരുന്നു. കൊടുവള്ളി ഏരിയ മുൻ പ്രസിഡന്റ്, ഐ.സി.എസ് എക്സിക്യൂട്ടിവ് അംഗമായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഇ. ആയിഷ കരുവമ്പൊയിൽ. മക്കൾ: ഷാഹിന, അജ്മൽ, അമീൻ, അംജദ്. മരുമക്കൾ: വാവഅമീൻ പൂളപ്പൊയിൽ, ആബിദ വെളിമണ്ണ, ഷാദിയ ചേന്ദമംഗലൂർ, നാമിയ ഫറോക്ക്. സഹോദരങ്ങൾ: എം.പി. ആലിക്കുഞ്ഞി, സൈനബ കരുവമ്പൊയിൽ, പരേതരായ എൻ.പി. അബൂബക്കർ ഹാജി, ചേക്കുട്ടി ഹാജി, ഖദീജ പത്താം മൈൽ, ആയിഷപുറായിൽ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് 4:40ന് പറമ്പത്ത് കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.