കൊടുവള്ളി: കളരിക്കണ്ടി എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പി.സി. മുഹമ്മദ് മുസ്ലിയാർ (80) നിര്യാതനായി. പാലക്കുറ്റി, പടനിലം, ചോലക്കര എന്നിവിടങ്ങളിൽ മദ്റസ മുഅല്ലിമായി പ്രവർത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ റസാഖ്, ഡോ. ഇല്യാസ് (ലെക്ചറർ- സുന്നിയ്യ കോളജ്, ചേന്ദമംഗലൂർ), സുലൈഖ, ഹൈറുന്നിസ, ഹാജറ, റുഖിയ, സൈനബ, സുഹറ, ജുവൈരിയ. മരുമക്കൾ: അബ്ദുൽ അസീസ് ഫൈസി ആലിൻതറ, മുഹമ്മദ് പട്ടിണിക്കര, മൂസ കളരാന്തിരി, അബ്ദുൽ അസീസ് ഫൈസി കളരാന്തിരി, മുഹമ്മദ് ഓമശ്ശേരി, മനാഫ് പരപ്പൻപൊയിൽ, ശംന തസ്നീം, ശഫ്ന ഷെറിൻ.