വടകര: പുതുപ്പണം പണിക്കോട്ടിയിലെ ജാനകി നിവാസിൽ വി.കെ. ബാലൻ (88) നിര്യാതനായി.ചെട്ട്യാത്ത് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. പി.എൻ. പണിക്കർ അവാർഡ് ജേതാവാണ്. സി.പി.എം പുതുപ്പണം ലോക്കൽ കമ്മിറ്റി അംഗം, ഗ്രന്ഥശാല സംഘത്തിന്റെ മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ല സെക്രട്ടറി, പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയത്തിന്റെ സ്ഥാപക നേതാവ്, കെ.എസ്.പി.യു സംസ്ഥാന നേതാവ്, സാക്ഷരത ജില്ല റിസോഴ്സ് പേഴ്സൻ, കെ.പി.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, വടകര നഗരസഭ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഡോ. പ്രീത (റിട്ട. ഹോമിയോ മെഡിക്കൽ ഓഫിസർ), പ്രതോഷ് (ഐ.പി.എം അക്കാദമി ഡയറക്ടർ ബോർഡംഗം), പ്രതാപ് (ന്യൂസ് റിസർച്ചർ, മീഡിയവൺ), പ്രിയ (ചീഫ് അക്കൗണ്ടന്റ്, വടകര സഹകരണ ആശുപത്രി).മരുമക്കൾ: ഡോ. ഗണേശൻ ( റിസർച്ചർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ശശാങ്കൻ (റിട്ട. പ്രിൻസിപ്പൽ, ഐ.ടി.ഐ കോഴിക്കോട്), ശോഭ (ആശാവർക്കർ), ശ്രീജ (അധ്യാപിക, ചെട്ട്യാത്ത് യു.പി സ്കൂൾ പുതുപ്പണം).
സഹോദരങ്ങൾ: പ്രഫ. വി.കെ. ദാമോദരൻ (സയന്റിസ്റ്റ്), വി.കെ. വിജയൻ (മുൻ ധനകാര്യ വകുപ്പ് പി.എ), രാധ (അധ്യാപിക, ചെട്ട്യാത്ത് യു.പി സ്കൂൾ), സരോജിനി (അധ്യാപിക, പറോപ്പടി ചോലപ്പുറം യു.പി സ്കൂൾ), ചന്ദ്രി(എലത്തൂർ), പരേതയായ ജാനകി (അധ്യാപിക, മണിയൂർ ഹൈസ്കൂൾ).