നാദാപുരം: പ്രവാസിയും ബിസിനസുകാരനുമായ പാറക്കടവ് ചെറൂണിയിൽ താമസിക്കുന്ന കൊപ്രങ്ങന്റവിട അമ്മദ് ഹാജി (63) നിര്യാതനായി. പാറക്കടവ് ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ, പാറക്കടവ് ടി.എസ് മദ്റസ കമ്മിറ്റി സെക്രട്ടറി, പാറക്കടവ് ടൗൺ മസ്ജിദ്, എസ്.വൈ.എസ് പാറക്കടവ് യൂനിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ശരീഫ. മക്കൾ: സമീർ, സലീം, ഹാരിസ് (മൂവരും ഖത്തർ), സൗദ, സഫിയ. മരുമക്കൾ: അസ്ലം, നിസാർ, ഫൗറ, സൽമ, അസ്ന. സഹോദരങ്ങൾ: ഇസ്മായിൽ, നാസർ, ഹമീദ്, ആയിഷ, ജമീല, പാത്തൂട്ടി, റൈഹാനത്ത്.