കൊടുവള്ളി: മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായ കരുവൻപൊയിൽ വെല്ലിപറമ്പത്ത് അബ്ദുല്ല മാസ്റ്റർ (72) നിര്യാതനായി. തയ്യൽ തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല പ്രസിഡന്റ്, എസ്.ടി.യു കൊടുവള്ളി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, കരുവൻപൊയിൽ മുസ്ലിംലീഗ് ഡിവിഷൻ പ്രസിഡന്റ്, മുനിസിപ്പൽ പി.ടി.എച്ച് ഭാരവാഹി, അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റ്, കരുവൻപൊയിൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കമ്മിറ്റി അംഗം, ഗ്രാമദീപം വായനശാല കമ്മിറ്റി അംഗം, സുന്നി യുവജനസംഘം കരുവൻപൊയിൽ യൂനിറ്റ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.കാസർകോട് തെക്കിൽ ഗവ. സ്കൂൾ, കണിയാമ്പറ്റ കമ്പളക്കാട് സ്കൂൾ, പുള്ളന്നൂർ ഗവ. എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കെ.ടി. ഫാത്തിമ. മക്കൾ: മുജീബുറഹ്മാൻ (ദുബൈ), ഹസ്സൻ മുബാറക്ക് (ജിദ്ദ), ഖൈറുന്നിസ (വാടിക്കൽ), ഷറഫുന്നിസ (കൊടിയത്തൂർ), ബുഷ്റ (കരീറ്റിപ്പറമ്പ്), താജുന്നിസ (വയനാട്), പരേതനായ നിസാർ. മരുമക്കൾ: ബുഷ്റ (കളരാന്തിരി), സൽമ (തോട്ടോളി, അബ്ദുൽ സലീം (വാടിക്കൽ), നൗഷാദ് (കൊടിയത്തൂർ), അബ്ദുൽ നാസർ (കരീറ്റിപ്പറമ്പ്), കമറുന്നിസ (പന്നൂർ), ഇബ്രാഹിം റിപ്പൺ. സഹോദരങ്ങൾ: എ.കെ. ഇബ്രാഹിം (കെ.എസ്.ആർ.ടി.സി), എ.കെ. മുഹമ്മദ്, എ.കെ. അബ്ദുറഹിമാൻ, അസീസ് മുസ്ലിയാർ, അബൂബക്കർ, ഹുസൈൻ, കരീം, ഖദീജ, സൈനബ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കരുവമ്പൊയിൽ ജുമാ മസ്ജിദിലും 8.30ന് ചുള്ളിയാട് ജുമാ മസ്ജിദിലും.