എകരൂൽ: കരുമല അരിങ്ങയിൽ മീനാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: അരിങ്ങയിൽ പരേതനായ ഗോപാലൻ നായർ. മക്കൾ: പുഷ്പവേണി, സുരേഷ് ബാബു (റിട്ട. മാനേജർ ഗ്രാമീണ ബാങ്ക്, ഉണ്ണികുളം സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കെ.ജി.ബി ആർ.എഫ്, എ.കെ.ബി.ആർ.എഫ് ജില്ല കമ്മിറ്റി അംഗം, സി.പി.എം കരുമല ബ്രാഞ്ച് അംഗം), ലളിത. മരുമക്കൾ: കെ.പി. ദിവാകരൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), നിഷ (റിട്ട. പ്രധാനാധ്യാപിക, എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), പരേതനായ രാമകൃഷ്ണൻ നായർ പന്തീരാങ്കാവ് (റിട്ട. ഗവ. എൻജിനീയർ). സഹോദരങ്ങൾ: ശ്രീധരൻ നായർ ബാലുശ്ശേരി, കാർത്യായനി അമ്മ ബാലുശ്ശേരി, സോമൻ ബാലുശ്ശേരി, സുരേന്ദ്രൻ ബാലുശ്ശേരി, പരേതയായ ജാനകി അമ്മ കിനാലൂർ. സഞ്ചയനം തിങ്കളാഴ്ച.